HOME
DETAILS
MAL
സ്റ്റോക്കില്‍ കൃത്രിമം; അഞ്ച് റേഷന്‍ കടകള്‍ പൂട്ടി
backup
March 24 2017 | 23:03 PM
കാക്കനാട്: സര്‍ക്കാര്‍ നിര്‍ദേശിച്ച ധാന്യം കൊടുക്കാതിരിക്കുകയും സ്റ്റോക്കില്‍ കൃത്രിമം കാണിക്കുകയും ചെയ്ത ജില്ലയിലെ അഞ്ച് റേഷന്‍ കടകള്‍ സിവില്‍ സപ്ലൈസ് വകുപ്പ് അടച്ച് പൂട്ടി. ആലുവ താലൂക്ക് സപ്ലൈ ഓഫിസില്‍ രണ്ട് റേഷന്‍ കടകളും കൊച്ചി, കണയന്നൂര്‍, കുന്നത്തുനാട് താലൂക്ക് ഓഫിസുകളില്‍ ഓരോന്നു വീതവുമാണ് അടച്ച്പൂട്ടിയതെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ എന്‍. ഹരിപ്രസാദ് പറഞ്ഞു. റേഷന്‍ കടകളുടെ നടത്തിപ്പ് സംബന്ധിച്ച് നിരവധി പരാതികള്‍ ജനങ്ങളില്‍ നിന്നു ലഭിച്ചിരുന്നു.
തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു നിജസ്ഥിതി ബോധ്യപ്പെട്ടതിനു ശേഷമാണ് നടപടിയെടുത്തതെന്ന് സപ്ലൈ ഓഫിസര്‍ വ്യക്തമാക്കി. അതിനിടെ, പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം അടുത്ത മാസം പകുതിയോടെ തുടങ്ങാനാണ് സിവില്‍ സപ്ലൈസ് വകുപ്പ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."