ബീഫ് വരട്ടി വിതരണം ചെയ്താല്‍ ഫാസിസ്റ്റ് വിരുദ്ധതയാവുമെന്ന ധാരണ സി.പി.എം തിരുത്തണം: കെ മുരളീധരന്‍
കോഴിക്കോട്: സി.പി.എമ്മിനും ഇടതു സര്‍ക്കാരിനുമെതിരേ രൂക്ഷമായ വിമര്‍ശനമുന്നയിച്ച് കെ മുരളീധരന്‍ എം.എല്‍.എ
മൂന്നു കിലോ ബീഫ് വരട്ടി വിതരണം ചെയ്താല്‍ ഫാസിസ്റ്റ് വിരുദ്ധതയാവുമെന്ന ധാരണ സി.പി.എമ്മിനുണ്ടെങ്കില്‍ അത് തിരുത്തണമെന്നും സി.പി.എം അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുരളീധരന്‍ രംഗത്തെത്തിയത്.
കാസര്‍ഗോഡ് വഴി കേരളത്തെ കലാപത്തിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് സംഘ് പരിവാര്‍ നടത്തിയത്. സംഘ്പരിവാര്‍ ക്രിമിനലുകളെ കൊടിഞ്ഞി ഫൈസല്‍ വധക്കേസിലും ഇപ്പോള്‍ കാസര്‍ഗോഡ് കേസിലും സഹായിക്കുന്ന നീക്കത്തെ മതേതര സമൂഹം തുറന്നെതിര്‍ക്കാന്‍ മുന്‍പിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
മുരളീധരന്റെ ഫസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കാസര്‍ഗോഡ് വഴി കേരളത്തെ ഒരു കലാപത്തിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് സംഘ് പരിവാര്‍ നടത്തിയത്. വിഷയം ഇത്ര ഗുരുതരമായിട്ടും ദുര്‍ബലമായ വകുപ്പുകള്‍ ചാര്‍ത്തി പ്രതികളെ അറസ്റ്റു ചെയ്യാനുള്ള നീക്കം പൊലിസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ച്ചയാണ്. ഒരു മസ്ജിദില്‍ അതിക്രമിച്ചു കയറി ഒരു മദ്രസ അധ്യാപകനെ 25ലധികം വെട്ടുകള്‍ വെട്ടി കൊത്തി നുറുക്കിയ പ്രതികള്‍ വെറും മദ്യാസക്തിയിലാണ് ഈ കൊലപാതകം ചെയ്തതെന്ന പൊലിസ് ഭാഷ്യം ക്രൂരമായ തമാശയാണ്. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന്റെ ഭാഗമായി സംഘ്പരിവാര്‍ ക്രിമിനലുകളെ കൊടിഞ്ഞി ഫൈസല്‍ വധക്കേസിലും ഇപ്പോള്‍ കാസര്‍ഗോഡ് കേസിലും സഹായിക്കുന്ന നീക്കത്തെ മതേതര സമൂഹം തുറന്നെതിര്‍ക്കാന്‍ മുന്‍പിലുണ്ടാവും.
മൂന്നു കിലോ ബീഫ് വരട്ടി വിതരണം ചെയ്താല്‍ ഫാസിസ്റ്റ് വിരുദ്ധതയാവുമെന്ന ധാരണ സി.പി.എമ്മിനുണ്ടെങ്കില്‍ അത് തിരുത്തണം. ഈ കേസുകള്‍ അട്ടിമറിക്കാതെ നോക്കുകയാണ് സംഘ് ക്രിമിനലുകള്‍ക്ക് എതിരെ ചെയ്യേണ്ട ഫലപ്രദമായ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."