HOME
DETAILS
MAL
കോട്ടപ്പടി പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി
backup
May 25 2018 | 04:05 AM
കോതമംഗലം: യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് കോട്ടപ്പടി പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി. പ്രസിഡന്റ് ജോയ് എബ്രഹാമിനും വൈസ് പ്രസിഡന്റ് ധന്യ അനില്‍കുമാറിനുമെതിരെ യു.ഡി.എഫ് നല്കിയ അവിശ്വാസ പ്രമേയം ഇന്നലെയാണ് ചര്‍ച്ചക്കെടുത്തത്.
13 അംഗ ഭരണസമിതിയിലെ യു.ഡി.എഫിലെ ഏഴ് അംഗങ്ങളും ചര്‍ച്ചക്ക് ഹാജരായെങ്കിലും ഭരണപക്ഷത്ത് നിന്ന് ആരും ഹാജരായില്ല. ബ്ലോക്ക് സെക്രട്ടറി എസ്. ലിജി മോന് വരണാധികാരിയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് വിമത അംഗത്തിന്റെ പിന്തുണയോടെയാണ് ഇടതുപക്ഷത്തിന് കോട്ടപ്പടി പഞ്ചായത്ത് ഭരണം ലഭിച്ചത്.
അവിശ്വാസം പാസായതിനെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.കെ വേണു അടുത്ത പ്രസിഡന്റാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."