നാട്ടുകാഴ്ചകള്‍ പകര്‍ത്തി ഓട്ടോ ഡ്രൈവറുടെ വര്‍ണചിത്രങ്ങള്‍
തുവ്വൂര്‍: മലയോര ഗ്രമങ്ങളുടെ ഹൃദയംതൊട്ട നാട്ടുകാഴ്ചകള്‍ പകര്‍ത്തുന്ന ഓട്ടോ ഡ്രൈവറുടെ വര്‍ണചിത്രങ്ങള്‍ കൗതുകമാകുന്നു. തുവ്വൂര്‍ പള്ളിപ്പറമ്പിലെ ചാത്തോലി മുഹമ്മദിന്റെ മകന് സഈദാണ് പെയ്ന്റിങ്ങിലൂടെ വിസ്മയം തീര്‍ക്കുന്നത്.
തുവ്വൂര്‍ ഭാഗങ്ങളില്‍ പെട്ട പായിപ്പുല്ല് അങ്ങാടിയും റെയില്‍വേ സ്റ്റേഷന് പരിസരവും എല്ലാം പ്രകൃതിയെ കലയില്‍ മനോഹരമാക്കിയ സഈദ് ഒലിപ്പുഴക്ക് കുറുകെയുള്ള റെയില്‍ പാലവുമെല്ലാം വളരെ ആകര്‍ഷകമായാണ് വരഞ്ഞെടുത്തിട്ടുള്ളത്. വിദ്യാര്‍ഥി ജീവിതത്തിലെ പിച്ചവച്ച കാലത്തിന് നിറം പകര്‍ന്ന സ്കൂള്‍ കെട്ടിട ചിത്രത്തിലൂടെ സഈദ് സ്വജീവിതവും വരച്ചു കാട്ടുന്നു.
പ്രധാന അങ്ങാടികള്‍ക്കു പുറമെ മാമ്പുഴ ചോലക്കലിലെ വെള്ളച്ചാട്ടവും മത സൗഹാര്‍ദ്ധം വിളിച്ചോതുന്ന ആരാധനാലയങ്ങളുമെല്ലാം ഈ ഓട്ടോ ഡ്രൈവറുടെ കൈയില്‍ ഒറിജിനലിനെ വെല്ലുന്ന വര്‍ണ കാഴ്ചകളാകുന്നു. തുവ്വൂര്‍ ഗ്രാമ ചിത്രങ്ങളുടെ ഫ്രെയിം നാട്ടുകാരുടെ മനസില്‍ ഇന്ന് നിറഞ്ഞു നില്ക്കുന്ന സൗകുമാര്യതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."