കൊപ്പം ഗവ. ആശുപത്രിയില്‍ കുടിവെള്ള സൗകര്യവും നോമ്പുതുറയും ഒരുക്കി എസ്.കെ.എസ്.എസ്.എഫ്
കൊപ്പം: കിടത്തിചികിത്സ പുനരാരംഭിച്ച കൊപ്പം ഗവ. ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നോമ്പുതുറക്കുള്ള സൗകര്യവും ഐ.പി.ബ്ലോക്കിലേക്ക് കുടിവെള്ള സൗകര്യവും സംവിധാനിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് കൊപ്പം മേഖല കമ്മിറ്റി തീരുമാനിച്ചു.
എസ്‌കെഎസ്എസ്എഫ് വിഖായ കൊപ്പം മേഖലാ കമ്മിറ്റി 'നിപാ' വൈറസ് ബോധവല്‍ക്കാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ ലഘുലേഖയുടെ വിതരണോദ്ഘാടനം കൊപ്പം ഗവണ്മെന്റ ഹോസ്പിറ്റലില്‍ പുനരാരംഭിക്കുന്ന കിടത്തിചികിത്സയുടെ ഉദ്ഘാടന ചടങ്ങില്‍ നടന്നു. എസ്.കെ.എസ്.എസ്.എഫ് കൊപ്പം മേഖലാ ജനറല്‍ സെക്രട്ടറി മുഹിയദ്ധീന്‍ ബാഖവി, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം.മുഹമ്മദലി മാസ്റ്റര്‍ക്ക് ആദ്യ കോപ്പി നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ഹോസ്പിറ്റലില്‍ കിടത്തി ചികിത്സക്കായി തയ്യാറാക്കിയ പുതിയ കെട്ടിട്ടത്തിലേക്ക് എസ്.കെ.എസ്.എസ്.എഫ് കൊപ്പം മേഖലാ കമ്മിറ്റി സമര്‍പ്പിക്കുന്ന കുടിവെള്ള പദ്ധതി, രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള നോമ്പ്തുറ വിഭവ വിതരണ പദ്ധതിഎന്നിവയുടെ പ്രഖ്യാപനവും ചടങ്ങില്‍ വച്ചു നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."