സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികളുടെ കൂട്ട കൊഴിഞ്ഞുപോക്ക്
ജിദ്ദ: സഊദിയിലെ ഇന്റര്‍നാഷനല്‍ സ്‌കൂളുകളെ പ്രതിസന്ധിയിലാക്കി വിദ്യാര്‍ഥികളുടെ കൂട്ട കൊഴിഞ്ഞുപോക്ക്. ആശ്രിതര്‍ക്കുള്ള ലെവി അടക്കം സര്‍ക്കാര്‍ വകുപ്പുകള്‍ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കരണങ്ങളാണ് ഇന്റര്‍നാഷനല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ കൂട്ട കൊഴിഞ്ഞുപോക്കിന് ഇടയാക്കുന്നത്. സാമ്പത്തിക പരിഷ്‌കരണങ്ങള്‍ മൂലം ചെലവുകള്‍ വര്‍ധിച്ച കാരണം കുടുംബങ്ങളെ വിദേശികള്‍ സ്വദേശങ്ങളിലേക്ക് തിരിച്ചയച്ചുകൊണ്ടിരിക്കുകയാണ്.
മൂന്നു മാസത്തിനിടെ ഇന്റര്‍നാഷനല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 25 ശതമാനം കുറവുണ്ടായതായി സഊദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സിലെ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സിയാദ് അല്‍റഹ്മ പറഞ്ഞു. വര്‍ഷാവസാനത്തോടെ സ്‌കൂളുകളില്‍ നിന്ന് 50 ശതമാനത്തോളം വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോകുമെന്നാണ് കരുതുന്നത്. പല സ്‌കൂളുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ സഊദിവല്‍ക്കരണ വ്യവസ്ഥകളും ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ക്ക് തിരിച്ചടിയായി .
70 ശതമാനം സഊദിവല്‍ക്കരണം നടപ്പാക്കണമെന്നാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെടുന്നത്. എന്നാല്‍ യോഗ്യരായ സഊദി അധ്യാപകരെ കിട്ടാനില്ലാത്തതു മൂലം സഊദിവല്‍ക്കരണം നടപ്പാക്കുക ദുഷ്‌കരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."