HOME
DETAILS

സഊദിയില്‍ വിദേശികള്‍ക്ക് ബിസിനസ്; പഠനം നടക്കുന്നതായി മന്ത്രാലയം

  
backup
March 25 2017 | 18:03 PM

1252366-3

ജിദ്ദ: സഊദിയില്‍ വിദേശികള്‍ക്ക് സ്വന്തം നിലയില്‍ ബിസിനസ് ചെയ്യുന്നതിനുള്ള അവസരമൊരുക്കുന്നതിന് വ്യവസ്ഥകളില്‍ ഇളവ് വരുത്തുന്നത് സംബന്ധിച്ച് പഠനം നടത്തുന്നതായി വാണിജ്യ നിക്ഷേപ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇതു നടപ്പാക്കുമെന്ന വാര്‍ത്ത മന്ത്രാലയം നിഷേധിച്ചു. സ്‌പോണ്‍സര്‍മാരെ ആശ്രയിക്കാതെ സ്വതന്ത്രമായി നിക്ഷേപം നടത്താന്‍ വിദേശികള്‍ക്ക് ഉടന്‍ അനുമതി നല്‍കുന്നുവെന്ന തരത്തില്‍ മാധ്യമങ്ങള്‍ വഴി വന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്തുവന്നത്. നിലവില്‍ സ്വദേശി പൗരന്മാര്‍ക്കല്ലാതെ സഊദിയില്‍ സ്വതന്ത്രമായി ജോലി ചെയ്യാന്‍ അനുവാദമില്ല. എങ്കിലും വിദേശികള്‍ക്ക് സ്വതന്ത്രമായി നിക്ഷേപം നടത്താന്‍ അവസരം ഒരുക്കുന്നതിന് നിലവിലുള്ള വ്യവസ്ഥകളില്‍ ചില ഭേദഗതികള്‍ വരുത്തി ലഘൂകരിക്കുന്നത് സംബന്ധിച്ച് പഠിക്കുന്നുണ്ട്.


രാജ്യം അഭിമുഖീകരിക്കുന്ന വലിയ ഭീഷണിയായ ബിനാമി വ്യവസായ പ്രവണതക്ക് തടയിടുന്നതിനാണ് ഇക്കാര്യം പഠന വിധേയമാക്കുന്നത്.
ദേശീയ സമ്പദ് വ്യവസ്ഥക്ക് മുതല്‍ക്കുട്ടാകുന്ന നിരവധി മേഖലകളല്‍ വിദേശ നിക്ഷേപകര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് മന്ത്രാലയം താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്.
വര്‍ഷത്തില്‍ 20 ശതമാനം വരെ നികുതി നല്‍കി സ്‌പോണ്‍സര്‍ഷിപ്പിന് കീഴിലല്ലാതെ ജോലി ചെയ്യാന്‍ വിദേശികളെ അനുവദിക്കുന്നതിന് മന്ത്രാലയം ആലോചിക്കുന്നതായാണ് വാര്‍ത്ത പ്രചരിച്ചിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടി': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago