HOME
DETAILS

റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് കൂടുതല്‍ സമയം

  
backup
March 25 2017 | 19:03 PM

%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa-2

തിരുവനന്തപുരം: യു.ഡി.എഫ് ഭരണകാലത്തെ ബന്ധുനിയമന ആരോപണങ്ങളില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് കൂടുതല്‍ സമയം അനുവദിച്ചു. ഇന്നലെ കേസ് പരിഗണിച്ചെങ്കിലും വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് 15 ദിവസം കൂടി സമയം തേടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി സമയം നീട്ടി നല്‍കിയത്. കേസ് ഏപ്രില്‍ 10ന് വീണ്ടും പരിഗണിക്കും.


അതേസമയം, യു.ഡി.എഫ് നേതാക്കള്‍ക്കെതിരായ ബന്ധുനിയമന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് തയാറാക്കിയിട്ടുള്ളതെന്നാണ് സൂചന. പരാതിക്ക് അടിസ്ഥാനമായ തെളിവുകള്‍ കണ്ടെത്താനായില്ല. ഗൗരവമേറിയ ക്രമക്കേടുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും ബന്ധുകള്‍ക്ക് പ്രധാന തസ്തികകള്‍ ഒന്നും നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ടെന്നും അറിയുന്നു.


മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആറ് മുന്‍ മന്ത്രിമാരും ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്കെതിരേയായിരുന്നു അന്വേഷണം.


മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തല, കെ.എം മാണി, അനൂപ് ജേക്കബ്, വി.എസ് ശിവകുമാര്‍, പി.കെ ജയലക്ഷ്മി, കെ.സി ജോസഫ്, എം വിന്‍സന്റ് എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ വി.എം ഉമ്മര്‍, ആര്‍ സെല്‍വരാജ് എന്നിവരാണ് മറ്റ് ആരോപണ വിധേയര്‍. ചിലരുടെ ബന്ധുകള്‍ക്ക് ക്ലര്‍ക്ക് തസ്തികയിലേക്കു നിയമനം നല്‍കിയിരുന്നു. എന്നാല്‍, ഇവര്‍ കരാര്‍ അടിസ്ഥാനത്തിലാണ് ജോലി ചെയ്തിരുന്നതെന്നും ഇത് ഗൗരവമേറിയ കുറ്റമല്ലെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ സൂചനയുള്ളത്.
ഉമ്മന്‍ചാണ്ടിയുടെ ബന്ധു കുഞ്ഞ് ഇല്ലമ്പള്ളി, കെ.എം മാണിയുടെ മരുമകന്‍ എം.ഡി ജോസഫ്, അനൂപ് ജേക്കബിന്റെ ഭാര്യ അനില മേരി വര്‍ഗീസ്, സഹോദരി അമ്പിളി ജേക്കബ്, മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ഭാര്യ സുലേഖ, വി.എസ് ശിവകുമാറിന്റെ സഹോദരന്‍ വി.എസ് ജയകുമാര്‍, പി.കെ ജയലക്ഷ്മിയുടെ ഗണ്‍മാന്‍ ഡേവിഡിന്റെ ഭാര്യ സുജ, എം വിന്‍സെന്റിന്റെ ഭാര്യ മേരി ശുഭ, ഉമ്മര്‍ മാസ്റ്ററുടെ മരുമകന്‍ കെ.പി അബ്ദുള്‍ ജലീല്‍, ആര്‍ സെല്‍വരാജിന്റെ മകള്‍ എന്നിവര്‍ക്ക് നല്‍കിയ നിയമനങ്ങളാണ് വിജിലന്‍സ് അന്വേഷിച്ചത്. ഇതുസംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് സമര്‍പ്പിച്ചിട്ടുണ്ട്.
മുന്‍ മന്ത്രി ഇ.പി ജയരാജന്റെ ബന്ധു നിയമന വിവാദം ഉയര്‍ന്നുവന്നപ്പോള്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ ബന്ധു നിയമനങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫിന്റെ യുവജന സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു. എ.എച്ച് ഹഫീസ് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയിലായിരുന്നു ഉത്തരവ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago