HOME
DETAILS
MAL
ഇന്ന് വഞ്ചനാദിനമായി ആചരിക്കും
backup
May 25 2018 | 20:05 PM
തിരുവനന്തപുരം: മോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷികമായ ഇന്ന് കോണ്‍ഗ്രസ് വഞ്ചനാ ദിനമായി ആചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മതേതരത്വത്തെ തകര്‍ക്കുകയും ജനങ്ങളില്‍ വിഭാഗീയത വളര്‍ത്തുകയും ചെയ്ത മോദി സര്‍ക്കാര്‍ സാധാരണക്കാരെ ചവിട്ടിത്തേയ്ക്കുകയും കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ സമ്പാദ്യം കാഴ്ചവയ്ക്കുകയുമാണ്. കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് എഴുപത് വര്‍ഷത്തെ ഇന്ത്യന്‍ നേട്ടങ്ങളെ ഇല്ലാതാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തതെന്നും ചെന്നിത്തല ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."