HOME
DETAILS
MAL
ചര്‍ച്ച പരാജയം; നഴ്സുമാര്‍ സമരത്തിലേക്ക്
backup
May 26 2018 | 01:05 AM
തിരുവനന്തപുരം: അടുത്തമാസം മുതല്‍ പുതുക്കിയ ശമ്പളം നല്‍കിയില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ജില്ലയിലെ നഴ്സുമാര്‍ വ്യക്തമാക്കി. ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലാണ് നഴ്സുമാര്‍ നിലപാട് വ്യക്തമാക്കിയത്.
ഹൈക്കോടതി തീരുമാനം വന്നിട്ട് പുതുക്കിയ ശമ്പള പരിഷ്കരണം നടപ്പിലാക്കാന്‍ കഴിയുകയുള്ളു എന്ന് മാനേജ്മെന്റുകളും ചര്‍ച്ചയില്‍ പറഞ്ഞു. മിനിമം വേജസ് നടപ്പിലാക്കിയില്ല എങ്കില്‍ നടപടി എടുക്കും എന്ന് ലേബര്‍ ഓഫിസര്‍ പറഞ്ഞിട്ടും മാനേജ്മെന്റുകള്‍ സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു. തുടര്‍ന്നാണ് നഴ്സുമാര്‍ തങ്ങള്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."