തിരൂരിലെ ബ്രിട്ടീഷുകാര്‍ പണിത ചരിത്രസ്മാരകം ഓര്‍മയാകും
തിരൂര്‍: ബ്രിട്ടീഷ് ഭരണകാലത്ത് തിരൂര്‍ നഗരഹൃദയത്തില്‍ പണിത ചരിത്രസ്മാരകം ഇനി ഓര്‍മയാകും. തിരൂര്‍ റസ്റ്റ് ഹൗസ് കോംപൗണ്ടിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടം റസ്റ്റ് ഹൗസ് സമുച്ചയ നവീകരണത്തിന്റെ ഭാഗമായാണ് പൊളിക്കുന്നത്.
വാഗണ്‍ ട്രാജഡിയുടെ കറുത്തചരിത്രമുള്ള തിരൂരിന്റെ ഭൂമികയില്‍ ബ്രീട്ടീഷുകാര്‍ പല സുപ്രധാന ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്ന പൈതൃക സ്മാരകം ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ കുടുബകോടതിയായി പ്രവര്‍ത്തിച്ചിരുന്നു. പൊളിക്കാന്‍ തീരുമാനിക്കുന്നത് വരെ കുടുംബശ്രീയുടെ ഹോട്ടലിനും കെട്ടിടം വേദിയായി.
ബ്രീട്ടീഷ് ഭരണകാലത്ത് ബ്ലംഗാവ് കുന്ന് എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ റസ്റ്റ് ഹൗസ് പരിസരത്ത്‌നിന്ന് അക്കാലത്ത് തിരൂര്‍ റെയില്‍വേ സ്റ്റേഷനും തിരൂര്‍, പൊന്നാനി പുഴയും നേരിട്ട് കാണാമായിരുന്നുവെന്നാണ് പഴമക്കാര്‍ പറയുന്നത്.
ബ്രിട്ടീഷുകാര്‍ നിലമ്പൂരില്‍നിന്ന് തേക്ക് എത്തിച്ചാണ് തിരൂര്‍ റസ്റ്റ് ഹൗസില്‍ നിലകൊള്ളുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കെട്ടിടം പണിതത്. പ്രത്യേക വാസ്തുവിദ്യയില്‍ പണിത കെട്ടിടത്തിന് ഇന്നും കാര്യമായ കുഴപ്പങ്ങളൊന്നുമില്ല. ഇടക്കാലത്ത് പലപ്പോഴായി തറഭാഗം ടൈല്‍ വിരിച്ചുവെന്നല്ലാതെ കാര്യമായ പരിഷ്‌ക്കരണമൊന്നും നടത്തിയിട്ടില്ല.
അതിനാല്‍ പുതിയ റസ്റ്റ് ഹൗസ് സമുച്ചയം പണിയുമ്പോഴും ചരിത്ര പ്രാധാന്യമുള്ള ഈ കെട്ടിടത്തെ കാത്തുസൂക്ഷിക്കണമെന്നാണ് പൈതൃക സ്‌നേഹികളുടെ ആഗ്രഹം. സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്ക് വിശ്രമമൊരുക്കിയ ചരിത്രവുമുള്ള സ്മാരകം നിലനിര്‍ത്തുന്നത് ഉചിതമാകുമെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."