താല്‍ക്കാലിക ശുചീകരണ തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കര്‍ ഉത്തരവ്
കൊല്ലം: ദിവസവേതനക്കാരായ താല്‍ക്കാലിക ശുചീകരണ തൊഴിലാളികളെ കണ്ടിജന്റ് തസ്തികയില്‍ സ്ഥിരപ്പെടുത്തുന്ന കാര്യത്തില്‍ കോര്പറേഷന് ഉചിതമായ തീരുമാനമെടുക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടതായി എം. നൗഷാദ് എം.എല്‍.എ പ്രസ്താവനയില്‍ അറിയിച്ചു. 2008ല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താല്‍ക്കാലികമായി നിയമിച്ച ശുചീകരണ തൊഴിലാളികളെയാണ് പകരം തൊഴിലാളികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സ്ഥിരപ്പെടുത്താന്‍ നഗരസഭയെ അനുവദിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി വെള്ളിയാഴ്ച ഉത്തരവിട്ടത്. 2014 മുതല്‍ ഉന്നയിക്കപ്പെടുന്ന ആവശ്യമാണിത്.
താല്ക്കാലികാടിസ്ഥാനത്തില് നിയമിച്ച ശുചീകരണ തൊഴിലാളികളെ പിരിച്ചുവിടണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെയാണ് നഗരസഭയില്‍ പ്രതിസന്ധി രൂപപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ഇവരെ പകരം തൊഴിലാളികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സ്ഥിരപ്പെടുത്താന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സര്‍ക്കാരിനെ സമീപിച്ചത്. എന്നാല്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി പ്രശ്നം പരിഹരിക്കപ്പെടാതെ സര്‍ക്കാരിന്റെ മുമ്പാകെ ഇരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."