HOME
DETAILS
MAL
കയ്യേറി നിര്‍മിച്ച കെട്ടിടം പൊളിക്കരുതെന്ന് എസ്.രാജേന്ദ്രന് ആവശ്യപ്പെട്ടു: സുരേഷ് കുമാര്‍
backup
March 26 2017 | 06:03 AM
മൂന്നാര്‍: ദേവികുളം സബ് കലക്ടര്‍ക്കെതിരെ സമരം നയിക്കുന്ന സിപിഎമ്മിന്റെ എസ്.രാജേന്ദ്രന് എംഎല്‍എയ്ക്കെതിരെ മൂന്നാര്‍ ദൗത്യസംഘം തലവനായിരുന്ന കെ.സുരേഷ് കുമാര്‍. മൂന്നാര്‍ പൊളിക്കലിന്റെ കാലത്തും എംഎല്‍എയുടെ ഭാഗത്ത് നിന്നും ദുരനുഭവങ്ങളുണ്ടായതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മൂന്നാറിലെ കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് എക്കാലത്തും എസ്.രാജേന്ദ്രന് എംഎല്‍എ സ്വീകരിച്ചിട്ടുള്ളത്. റിസോര്‍ട്ടുകള്‍ പൊളിച്ചു നീക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് ശുപാര്‍ശയുമായി ദൗത്യസംഘത്തെ സമീപിച്ചിരുന്നു. എംഎല്‍എ കയ്യേറി നിര്‍മിച്ച കെട്ടിടം പൊളിക്കരുതെന്നായിരുന്നു ആവശ്യം. അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദനോട് ഇക്കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ പത്രക്കാരെ വിളിച്ചു പറയാന്‍ നിര്‍ദേശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."