ഹജ്ജിന് ജില്ലയില്‍ നിന്ന് 1017 പേര്
കാഞ്ഞങ്ങാട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജ് കര്മ്മത്തിന് ജില്ലയില്‍ നിന്ന് 1017 പേര് യാത്ര തിരിക്കും. 'എ' കാറ്റഗറിയില്‍പെട്ട 70 വയസുകാരും അവരുടെ സഹായികളുമുള്‍പ്പെടെ 126 പേരും 'ബി' കാറ്റഗറിയിലെ നാലു കുട്ടികളുള്‍പ്പെടെ അഞ്ചാം വര്‍ഷക്കാരായ 852 പേരും നാലാം വര്‍ഷക്കാരില്‍ നിന്ന് നറുക്കെടുപ്പിലൂടെ അവസരം ലഭിച്ച 39 പേരുമാണ് ഈ വര്‍ഷം ജില്ലയില്‍ നിന്നു ഹജ്ജിനു പോകുന്നത്.
ഇതിനു പുറമേ സംസ്ഥാന ഹജ്ജ് കമ്മിറ്റി തയാറാക്കിയ കാത്തിരിപ്പ് പട്ടികയില്‍ 101 പേരുണ്ടണ്ട്. അവസരം ഉറപ്പായവര്‍ ഒന്നാം ഗഡു സംഖ്യ ഒരാള്‍ക്ക് 81000 രൂപ എന്ന തോതില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ നിക്ഷേപിച്ചതിനുള്ള അസ്സല് രശീതും ഓരോ ഹാജിയുടെയും മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും സഹിതം ഏപ്രില്‍ അഞ്ചിനു മുമ്പായി സംസ്ഥാന ഹജ്ജ് ഓഫിസില്‍ എത്തിക്കണം. കുട്ടികള്‍ ഒന്നാം ഗഡു സംഖ്യ അടക്കേണ്ടണ്ടതില്ല.
നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചവരും കാത്തിരിപ്പ് പട്ടികയിലുള്ളവരും ഒറിജിനല്‍ പാസ്പോര്‍ട്ട് ഏപ്രില്‍ അഞ്ചിനകം ഹജ്ജ് ഓഫിസില്‍ സമര്‍പ്പിക്കണം.
പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ജൂലൈ അഞ്ചു വരെ അവസരമുണ്ടണ്ട്. ഇതിനായി അവര്‍ പ്രത്യേക അനുമതി വാങ്ങിക്കണം. ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള ഒന്നാം ഘട്ട സാങ്കേതിക പഠന ക്ലാസ് ജില്ലയില്‍ ഇന്നു രണ്ടു കേന്ദ്രങ്ങളില്‍ നടക്കും.
മഞ്ചേശ്വരം മുതല്‍ ഉദുമ വരെയുള്ളവര്‍ ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്റസയില്‍ രാവിലെ ഒന്പതിനു നടക്കുന്ന ക്ലാസിലും ബേക്കല്‍ മുതല്‍ തൃക്കരിപ്പൂര്‍ വരെയുള്ളവര്‍ കാഞ്ഞങ്ങാട് പുതിയകോട്ട മഖാം പരിസരത്തുള്ള മദ്റസയില്‍ ഉച്ചയ്ക്ക് ഒന്നിനും നടക്കുന്ന ക്ളാസിലും സംബന്ധിക്കണം.
ക്ലാസിനു സംസ്ഥാന ഹജ്ജ് കോര്‍ഡിനേറ്റര്‍ എന്‍.പി ഷാജഹാന് നേതൃത്വം നല്‍കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ടി.കെ അബ്ദുല്‍ റഹിമാന്‍, മാസ്റ്റര്‍ ട്രെയിനര്‍മാരായ കെ.ടി അബ്ദുല്‍ റഹിമാന്‍, എം നിഷാദ്, ജില്ലാ ട്രയിനര്‍ എന്‍.പി സൈനുദ്ദീന്‍, ജില്ലയില്‍ നിന്നുള്ള മറ്റ് ഹജ്ജ് ട്രെയിനര്‍മാര്‍ എന്നിവര്‍ സംബന്ധിക്കും.
ഹാജിമാരെ സഹായിക്കുന്നതിനു സംസ്ഥാന ഹജ്ജ് കമ്മിറ്റി ജില്ലയില്‍ ജില്ലാ ട്രയിനറുടെ നേതൃത്വത്തില്‍ 18 ഏരിയാ ട്രയിനര്മാരേയും നിയോഗിച്ചിട്ടുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."