പെട്രോള്‍ -ഡീസല്‍ വിലവര്‍ധനവിനെതിരെ ധര്‍ണ
കോട്ടയം:പെട്രോളിന്റേയും ഡിസലിന്റേയും വിലവര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് എ.ഐ.ടി.യു.സിയുടെ നേത്യത്വത്തില്‍ സായാഹ്ന ധര്‍ണ നടത്തി.
പഴയ പൊലിസ് സ്റ്റേഷന് മൈതാനത്ത് നടന്ന ധര്‍ണ എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ കൃഷ്ണന് ഉദ്ഘാടനം ചെയ്തു.ക്രൂഡോയില്‍ വില രാജ്യാന്തര വിപണിയില്‍ കുറയുമ്പോഴും ഇന്ത്യയില്‍ മാത്രം പെട്രോളിയം ഉല്പന്നങ്ങള്ക്ക് വില വര്‍ധിക്കുന്നത് മോഡിയുടെ അച്ചാ ദിന് മൂലമാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് പി.കെ കൃഷ്ണന് പറഞ്ഞു.ഇ.ജി സദാനന്ദന് അധ്യക്ഷത വഹിച്ചു.ബി രാമചന്ദ്രന്,ജോണ്‍ വി ജോസഫ്,കെ.ഐ കുഞ്ഞച്ചന്,പി പ്രദീപ്,കെ.ജി ശശി,എംവി ജനാര്ദ്ദനന്,ടി സി ബിനോയ്,ബിനു ബോസ് എന്നിവര്‍ സംസാരിച്ചു.കെ കെ ജയേഷ്,കെ ആര് റനീഷ്,എന്‍.കെ രാധാകൃഷ്ണന്,സിബി താളികല്ല്,ടി.ടി തോമസ് എന്നിവര്‍ ധര്‍ണയ്ക്ക് നേത്യത്വം നല്കി.
പാലാ സ്റ്റേഡിയം ജംഗ്ഷനില്‍ നടന്ന സായാഹ്ന ധര്‍ണ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ. വി .കെ സന്തോഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം പി സുഗതന്, സി.പി.ഐ പാലാ മണ്ഡലം സെക്രട്ടറി ബാബു കെ ജോര്‍ജ്ജ്, പി.കെ ഷാജകുമാര്‍, കെ എസ് മാധവന്, അഡ്വ. സണ്ണി ഡേവിഡ്, അഡ്വ. പി.ആര് തങ്കച്ചന് പയസ്രാമപുരം തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി ടൗണില്‍ നടന്ന സായാഹ്ന ധര്‍ണ സംസ്ഥാന കൗണ്‍സില്‍ അംഗം ഒപിഎ സലാം ഉദ്ഘാടനം ചെയ്തു.
എഐടിയുസി നേതാക്കളായ മോഹനന് ചേന്നംകുളം,കെ.ടി പ്രമദ്,ടി.കെ ശിവന്,അഡ്വ.എന്‍ ജെ കുര്യാക്കോസ്,സൗദാമിനി തങ്കപ്പന്,പി ആര് പ്രഭാകരന്,ഗോപാലകൃഷ്ണന് നായര്‍,കെ മോനിച്ചന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."