എസ്.എസ്.എല്‍.സി പരീക്ഷാ വിവാദം: വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്കായി മുറവിളി
മലപ്പുറം: എസ്.എസ്.എല്‍.സി കണക്ക് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോരുകയും പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനിക്കുകയും ചെയ്തതിനെ തുടര്‍ന്നു വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥിന്റെ രാജി ആവശ്യപ്പെട്ടു വ്യാപക പ്രതിഷേധം.
മന്ത്രി രാജിവയ്ക്കണണെന്ന് ആവശ്യപ്പെട്ട എം.എസ്.എഫ് അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും ചെയ്തു. മന്ത്രി രാജിവയ്ക്കണമൈന്ന ആവശ്യവുമായി കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയും രംഗത്തെത്തി. എസ്.എസ്.എല്‍.സി പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ സ്വകാര്യ വ്യക്തികള്‍ക്കു തീറെഴുതി നല്‍കുകയും വിദ്യാര്‍ഥികളുടെ ജീവിതം പന്താടുകയും ചെയ്യുന്ന വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു മലപ്പുറം മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജില്ലാ ആസ്ഥാനത്തു പ്രതിഷേധ പ്രകടനം നടത്തിയത്.
യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. സ്വാലിഹ് മാടമ്പി അധ്യക്ഷനായി. ടി.പി ഹാരിസ്, വി.കെ.എം ഷാഫി, പി.എ സലാം, റിയാസ് പുല്‍പ്പറ്റ സംസാരിച്ചു.
മന്ത്രിയുടെ രാജിയാവശ്യപ്പെട്ടു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങളുടെ കോലം കത്തിക്കലും നടന്നു. സംഭവത്തില്‍ വരുംദിവസങ്ങളിലും പ്രതിഷേധങ്ങളുണ്ടാകുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."