കാറ്റിലും മഴയിലും വ്യാപക നാശം
വെഞ്ഞാറമൂട്: ഇന്നലെയുണ്ടായ കാറ്റിലും മഴയിലും വെഞ്ഞാറമൂട്ടിലും പരിസര പ്രദേശങ്ങളിലും വ്യാപക നാശം.
പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. ഇത് ഗതാഗത തടസത്തിനും വൈദ്യുത മുടക്കത്തിനും കാരണമായി. നിരവധി വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിന് മൂളയം മേലെ കട്ടയ്ക്കാല്‍ വീട്ടില്‍ കുഞ്ഞിയുടെ വീടിന് മുകളിലേക്ക് മരം പിഴുത് വീണ് വീടിന് കേടുപാടുണ്ടായി. ഇവരുടെ അയല്‍വാസിയുടെ പുരയിടത്തില്‍ നിന്ന തേക്കുമരമാണ് വീടിനു മുകളിലേക്ക് കടപുഴകി വീണത്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഇന്നലെ രാവിലെ പത്തിന് ആറ്റിങ്ങല്‍ വെഞ്ഞാറമൂട് റോഡില്‍ മൈലക്കുഴിയില്‍ മരം പിഴുത് വീണ് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വെഞ്ഞാറമൂട് നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് മരം നീക്കം ചെയ്തത്. മറ്റു പലയിടങ്ങളിലും വൈദ്യുതി തടസമുണ്ടായി. നെല്ലനാട് പഞ്ചായത്തിലെ നെല്ലനാട് ഏലായിലാണ് കൃഷി നാശം. നൂറ് കണക്കിന് വാഴകള്‍ നശിച്ചു. ഇതിലൂടെ അന്‍പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി കര്‍ഷകര്‍ പറഞ്ഞു.
മേല്‍ക്കൂര തകര്‍ന്നു
നെടുമങ്ങാട്: ശക്തമായ കാറ്റിലും മഴയിലും ആനാട് വാഴവിളയില്‍ സുമതിയുടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. വീടിന്റെ മണ്‍കട്ടകള്‍ വീണ് വീട്ടിനുള്ളിലുണ്ടായിരുന്ന ഉപകരണങ്ങള്‍ക്ക് കേടുപാടുണ്ടായി. വീടിനു സമീപത്തുണ്ടായിരുന്ന വാഴ, പ്ലാവ്, റബര്‍ തൈ, മരിച്ചിനി തുടങ്ങിയവ നശിച്ചു.
വീട്ടിലുണ്ടായിരുന്നവര്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. വില്ലജ് ഓഫീസറും വാര്‍ഡ് മെമ്പര്‍ ആനാട് ജയചന്ദ്രനും സ്ഥലത്ത് എത്തി നാശനഷ്ടം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."