ചികിത്സാസഹായ തട്ടിപ്പ്: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം
തിരുവനന്തപുരം: നിര്‍ധനരോഗികള്‍ക്കു ചികിത്സാസഹായം കണ്ടെത്താനെന്ന പേരില്‍ വാഹനങ്ങളിലെത്തി തെരുവോരങ്ങളില്‍ ഗാനമേള നടത്തി പണം സംഘടിപ്പിക്കുന്ന സംഘങ്ങളെകുറിച്ചു വിശദമായി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കി. തിരുവനന്തപുരം ജില്ലാ പൊലിസ് മേധാവി ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പിക്കണമെന്ന് കമ്മിഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസ് ഉത്തരവില്‍ ആവശ്യപ്പെട്ടു.
പൊതുപ്രവര്‍ത്തകനായ അശോകന്‍ സമര്‍പിച്ച പരാതിയെ തുടര്‍ന്നാണു നടപടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ വാഹനങ്ങളില്‍ മൈക്ക് കെട്ടി ഗാനമേളകള്‍ നടത്താറുണ്ട്. ഇവര്‍ ജനങ്ങളില്‍ നിന്നും ലക്ഷക്കണക്കിനു രൂപ അനധികൃതമായി സംഘടിപ്പിക്കുന്നു. തുച്ഛമായ തുക രോഗികള്‍ക്കു നല്‍കിയശേഷം ബാക്കി ഇവര്‍ കൈക്കലാക്കുന്നതായും രോഗികളേയും അവരുടെ കുടുംബങ്ങളേയും കബളിപ്പിച്ചു നടത്തുന്ന ഇത്തരം നിയമലംഘനങ്ങള്‍ പൊലിസ് കണ്ടില്ലെന്നു നടിക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."