HOME
DETAILS

കനത്ത കാറ്റും മഴയും: ജില്ലയില്‍ പരക്കെ നാശം

  
backup
June 30 2016 | 09:06 AM

%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b4%e0%b4%af%e0%b5%81%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d


കാസര്‍കോട്: രണ്ടു ദിവസമായി ജില്ലയിലുണ്ടായ കനത്ത മഴയിലും കാറ്റിലും പരക്കെ നാശം. കുമ്പള കോയിപ്പാടിയില്‍ വീടു തകര്‍ന്ന് അഞ്ചു പേര്‍ക്കു പരുക്കേറ്റു. പേരാലിലെ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര കഴിഞ്ഞ ദിവസം രാത്രി തകര്‍ന്നു വീണു. മൂന്നാം ക്ലാസ് പ്രവര്‍ത്തിക്കുന്ന ഓട് പാകിയ കെട്ടിടത്തിന്റെ നടുഭാഗമാണ് തകര്‍ന്നു വീണത്. കുമ്പള പഞ്ചായത്തിന്റെ കീഴില്‍ പേരാലില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ജൂനിയര്‍ ബേസിക് സ്‌കൂളിന്റെ കെട്ടിടമാണു തകര്‍ന്നത്. ഇതിനു പുറമേ കുമ്പളയിലും പരിസര പ്രദേശങ്ങളിലും കനത്ത നാശവും സംഭവിച്ചു.
കോയിപ്പാടി കടപ്പുറത്തെ പരേതനായ ഇസ്ഹാഖിന്റെ വീടാണ് ഇന്നലെ പുലര്‍ച്ചെ ഒന്നോടെ തകര്‍ന്നത്. വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ഇസ്ഹാഖിന്റെ ഭാര്യ സക്കീന(48), മക്കളായ ഫാത്തിമ (27), റഹ്‌യാന (22), പേരമക്കളായ ഷാഹിന്‍ (ഏഴ്), ആദില്‍ (മൂന്ന്) എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവരെ കുമ്പള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഓട് മേഞ്ഞ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു.
ഇതിനിടെ കടല്‍ ക്ഷോഭവും രൂക്ഷമായി. കോയിപ്പാടി കടപ്പുറത്തെ ഒരു കിലോമീറ്ററോളം ദൂരത്തിലുള്ള കരിങ്കല്‍ ഭിത്തി കടലെടുത്തു. പുതുതായി നിര്‍മിച്ച കടല്‍ ഭിത്തി തകര്‍ന്നതോടെ കോയിപ്പാടി കടപ്പുറത്തെ ഒന്‍പതോളം കുടുംബങ്ങള്‍ കടലാക്രമണ ഭീഷണിയിലാണ്. ശക്തമായ കാറ്റില്‍ എട്ടോളം വൈദ്യുതി തൂണുകളും തകര്‍ന്നു. കനത്ത മഴയെ തുടര്‍ന്നു ബേഡകത്തെ കൊട്ടോടി പുഴ കരകവിഞ്ഞൊഴുകി. ഇതേ തുടര്‍ന്നു രണ്ടു പേരുടെ 90 സെന്റ് സ്ഥലം പുഴയെടുത്തു. പാറക്കടവ് അമ്പുഞ്ഞിയുടെ 70 സെന്റ് തോട്ടവും പാറക്കടവ് നാരായണന്റെ 20 സെന്റ് തോട്ടവുമാണു പുഴയെടുത്തത്. കൊട്ടോടി രാമങ്കയം ക്രോസ് ബാറിനു സമീപത്തുവച്ച് പുഴ കരകവിയുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രനും അംഗങ്ങളും സ്ഥലം സന്ദര്‍ശിച്ചു. പേരാലില്‍ തകര്‍ന്ന കെട്ടിടം റവന്യു അധികൃതരും ജനപ്രതിനിധികളും സന്ദര്‍ശിച്ചു. കാസര്‍കോട് ചേരങ്കൈ കടപ്പുറത്തും സുരക്ഷാ ഭിത്തി തകര്‍ന്നു.ഈ ഭാഗത്തെ നിരവധി തെങ്ങുകള്‍ കടപുഴകി വീണു. കനത്ത കാറ്റിലും മഴയിലും മലയോര മേഖലയില്‍ ഉള്‍പ്പെടെ വന്‍ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.
ശക്തമായ ചുഴലി കാറ്റില്‍ റോഡരികിലെ മരങ്ങള്‍ പൊട്ടി വീണു. ഇതു വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഭീമനടി കുരുശു പള്ളിക്കു സമീപം മരം വീണു സമീപത്തെ കെട്ടിടത്തിനു കേടു പറ്റി. വൈദ്യുതി ലൈനും നിലം പൊത്തി. വൈദ്യുതി തൂണുകള്‍ തകര്‍ന്നതിനാല്‍ ഇതു വഴിയുള്ള വൈദ്യുതി ഇതു വരെ പുനഃസ്ഥാപിച്ചിട്ടില്ല. കുന്നുംകൈ, നര്‍ക്കിലക്കാട് എന്നീ പ്രദേശങ്ങളില്‍ വ്യാപകമായ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. അന്‍പതോളം കമുകുകള്‍ കടപുഴകി വീണു.
കൊന്നക്കാട് റോഡിലെ സംരക്ഷണ ഭിത്തി തകര്‍ന്നതിനാല്‍ സമീപത്തെ വീട് ഏതു സമയവും നിലംപതിക്കുന്ന അവസ്ഥയിലാണ്. കൂടാതെ പ്രദശത്തെ റബര്‍ മരങ്ങളും മറ്റു വന്‍ മരങ്ങളും കാറ്റില്‍ നിലം പതിച്ചു. മരം കടപുഴകി വീണതിനെ തുടര്‍ന്നു ഇതു വഴിയുള്ള ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു.
അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണു പാതയില്‍ കടപുഴകി വീണ മരങ്ങള്‍ മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ചെന്നക്കോടില്‍ വാഴ, കവുങ്ങ്, തെങ്ങ് ഉള്‍പ്പെടെയുള്ള കൃഷികള്‍ വ്യാപകമായി നശിച്ചു. തേജസ്വിനി പുഴ കനത്ത മഴയെ തുടര്‍ന്നു നിറഞ്ഞു കവിഞ്ഞു. ഇതിനു പരിസരത്തുള്ള പാടങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. അട്ടേങ്ങാനത്തെ മുല്ലക്കച്ചേരി രത്‌നാകരന്‍ നായരുടെ വീടിന്റെ മേല്‍ക്കൂര തെങ്ങു വീണു തകര്‍ന്നു . ഇന്നലെ രാവിലെയാണ് സംഭവം. അരയി ഭാഗത്ത് ഈയടുത്ത് സ്ഥാപിച്ച ആറോളം വൈദ്യുത പോസ്റ്റുകള്‍ കഴിഞ്ഞ ദിവസം നിലം പൊത്തി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ഇന്നലെയും കലക്ടര്‍ അവധി നല്‍കിയിരുന്നു.
ചെറുവത്തൂര്‍: പിലിക്കോട് തുമ്പക്കുതിരിലെ വി.വി ലക്ഷ്മിയുടെ ഓടുമേഞ്ഞ വീടിനുമുകളില്‍ ഇന്നലെ ഉച്ചയോടെ തെങ്ങു വീണു. വീടിനുള്ളിലുണ്ടായിരുന്ന ലക്ഷ്മിയുടെ മകന്‍ ലതന്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. അച്ചാംതുരുത്തിയില്‍ പുറത്തെമാടെ വയലില്‍ കൊടിക്കെ അജിത്തിന്റെ വീടിനു മുകളിലും തെങ്ങ് വീണു. ഓടുമേഞ്ഞ വീട് ഭാഗികമായി തകര്‍ന്നു. പിലിക്കോട് പുത്തിലോട്ടെ വി.വി കുഞ്ഞിരാമന്റെ വീട്ടിലെ തൊഴുത്തിനു മുകളില്‍ തെങ്ങ് വീണു മൂന്നു പശുക്കള്‍ക്ക് പരുക്കേറ്റിരുന്നു. കാടുവക്കാട്ടെ പി ബാലചന്ദ്രന്‍ നായരുടെ ഓടുമേഞ്ഞ വീടും തെങ്ങു വീണു തകര്‍ന്നു.
തൃക്കരിപ്പൂര്‍: ഇന്നലെ വൈകീട്ടോടെ ഉണ്ടായ ശക്തമായ കാറ്റില്‍ ഇയ്യക്കാട് മുണ്ട്യ വിഷ്ണുമൂര്‍ത്തി ക്ഷേത്ര വളപ്പിലെ ആല്‍മരം കടപുഴകി. ക്ഷേത്ര വളപ്പില്‍ ആളുകളില്ലാത്തനാല്‍ വന്‍ ദുരന്തം ഒഴിവായി.
ജില്ലയില്‍ 23,92,760 രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കണക്ക്. ഇതുവരെയായി 1001.6 മി.മീ മഴയാണ് ജില്ലയില്‍ രേഖപ്പെടുത്തിയിട്ടുളളത്. ശക്തമായ മഴയില്‍ 26.25 ഏക്കര്‍ കൃഷി നശിക്കുകയുണ്ടായി. 120 വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
115 വീടുകള്‍ ഭാഗികമായും അഞ്ചു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. പൂര്‍ണമായും തകര്‍ന്ന വീടുകള്‍ക്ക് 4.10 ലക്ഷം രൂപയും ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് 19.8 ലക്ഷം രൂപയും നഷ്ടം കണക്കാക്കുന്നതായി അധികൃതര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  37 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  40 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  an hour ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago