HOME
DETAILS
MAL
ഹിന്ദു- മുസ്ലിം വോട്ടുകള്‍ വേര്‍തിരിക്കപ്പെടുന്നു: കാനം രാജേന്ദ്രന്
backup
March 27 2017 | 00:03 AM
ആലപ്പുഴ: മലപ്പുറത്ത് നടക്കാനിരിക്കുന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ഹിന്ദു - മുസ്ലിം വോട്ടുകള്‍ വേര്തിരിക്കപ്പെടുന്നതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ആലപ്പുഴയില്‍ ടി.വി തോമസ് അനുസ്മരണ സമ്മേളനത്തിന് സമാപനംകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നീ സംഘടനകള്‍ ഇക്കുറി സ്ഥാനാര്‍ഥികളെ നിര്‍ത്താതെയാണ് കുഞ്ഞാലിക്കുട്ടിയെ സഹായിക്കുന്നത്. മുസ്ലിം ലീഗ് മുസ്ലിം വോട്ടുകളും ബി.ജെ.പി ഹിന്ദു വോട്ടുകളും പെട്ടിയിലാക്കാനുള്ള ശ്രമത്തിലാണ്. ഇത്തരം പ്രവണതകളെ ഇല്ലായ്മ ചെയ്യാനാണ് സി.പി.ഐ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."