HOME
DETAILS

പിണറായി മന്ത്രിസഭയില്‍ നിന്ന് പുറത്താകുന്ന രണ്ടാമന്‍

ADVERTISEMENT
  
backup
March 27 2017 | 00:03 AM

%e0%b4%aa%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8

 

കണ്ണൂര്‍: ആരോപണങ്ങളെ തുടര്‍ന്ന് പിണറായി മന്ത്രിസഭയില്‍നിന്ന് പുറത്താകുന്ന രണ്ടാമനാണ് എ.കെ ശശീന്ദ്രന്‍. നേരത്തേ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും മന്ത്രിസഭയിലെ രണ്ടാമനുമായ ഇ.പി ജയരാജന്‍ വ്യവസായ മന്ത്രിപദം രാജിവച്ചിരുന്നു. പി.കെ ശ്രീമതി എം.പിയുടെ മകനും ബന്ധുവുമായ സുധീര്‍ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത് നിയമിച്ചതാണ് ജയരാജന് വിനയായത്. അഴിമതി നിരോധനവകുപ്പും സ്വജനപക്ഷപാതവും ചുമത്തി വിജിലന്‍സ് ഈ കേസ് അന്വേഷിച്ചുവരികയാണ്. ഇതിന്റെ ആഘാതം മാറുന്നതിനുമുന്‍പാണ് എന്‍.സി.പി നേതാവ് എ.കെ ശശീന്ദ്രനും മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവരുന്നത്. ഇരുവരും കണ്ണൂര്‍ ജില്ലക്കാരാണെന്ന പ്രത്യേകതയുമുണ്ട്.എല്‍.ഡി.എഫിലെ തലമുതിര്‍ന്ന നേതാക്കളിലൊരാളാണ് ശശീന്ദ്രന്‍. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ശശീന്ദ്രന്‍ വിവാദമുയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രാജിവയ്ക്കുകയായിരുന്നു. നേരത്തേ ഇ.പി ജയരാജന്‍ വിഷയത്തിലും ആദ്യം രാജിപിന്നീട് വിശദീകരണമെന്ന ശൈലി തന്നെയാണ് സ്വീകരിച്ചത്.
പരാതി പറയാനെത്തിയ സ്ത്രീയോട് അശ്ലീല സംഭാഷണം നടത്തിയെന്ന പരാതിയാണ് ശശീന്ദ്രനെതിരേയുള്ളത്. ഈ വാര്‍ത്ത പുറത്തുവിട്ട ചാനല്‍ ശബ്ദരേഖയും പുറത്തുവിട്ടതോടെ നില്‍ക്കക്കള്ളിയില്ലാതെ രാജിവയ്ക്കുകയായിരുന്നു. കണ്ണൂര്‍ എളയാവൂര്‍ സ്വദേശിയായ ശശീന്ദ്രന്‍ 1962ല്‍ കെ. എസ്.യുവിലൂടെയാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്.
ആന്റണി വിഭാഗക്കാരനായ അദ്ദേഹം കോണ്‍ഗ്രസിന്റെ വിവിധതലങ്ങളില്‍ ഭാരവാഹിയായി. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് എസിലെത്തി. പിന്നീട് കോണ്‍ഗ്രസ് എസ് എന്‍.സി.പിയില്‍ ലയിക്കുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ എലത്തൂരില്‍ നിന്ന് ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  5 hours ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  5 hours ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  6 hours ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  6 hours ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  6 hours ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  7 hours ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  7 hours ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  7 hours ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  7 hours ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  8 hours ago