സ്‌കൂളിന് ആയിരം പുസ്തകങ്ങള്‍ നല്‍കി പി.ഇ.ഡി.കുടുംബത്തിന്റെ മാതൃക
അലനല്ലൂര്‍: അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കിയ വിദ്യാലയത്തിലെ കുരുന്നുകള്‍ക്കായി സഹോദരങ്ങള്‍ ആയിരം പുസ്തകങ്ങളടങ്ങിയ ഒരു വായനശാല സമര്‍പ്പിച്ചു.
പരേതനായ പി.ഇ.ഡി നമ്പൂതിരിയുടെ മക്കളായ ബംഗളൂരു കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ ഡോ. പി.ഇ രാജശേഖരന്‍ ,തിരുവനന്തപ്പുരം മഹിള സമഖ്യയിലെ ജീവനക്കാരി പി.ഇ ഉഷ, പി.ഇ കുബേരന്‍ എന്നിവരാണ് അച്ഛന്‍ പി.ഇ.ഡി നമ്പൂതിരിയുടെ പേരില്‍ അലനല്ലൂര്‍ എം.എം.എല്‍ പി സ്‌കൂളിനായി വായനശാല നല്‍കിയത്.
വായനാ വാരാഘോഷ സമാപനത്തോടനുബന്ധിച്ചു നടത്തിയ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിനു മോള്‍, പി.ഇ. ഡി നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തര്‍ജനത്തില്‍ നിന്നും പുസ്തകങ്ങള്‍ ഏറ്റുവാങ്ങി .
പഞ്ചായത്ത് പ്രസി വി.ഗിരിജ അധ്യക്ഷനായി. എഇഒ ഉണ്യപ്പു, ബി.വി ഒ. ബഷീര്‍ , പി.മുസ്തഫ, ഗീത ദേവി , പി.റഷീദ്, പി.എം ദാമോദരന്‍ നമ്പൂതിരി, എ.മൂസ, വേണുഗോപാല്‍, പൂക്കോട്ടില്‍ നാസര്‍, സുദര്‍ശന കുമാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."