ആറാട്ട് ഇന്ന്; വഴികളെല്ലാം കാവിലേക്ക്
മാനന്തവാടി: രണ്ടാഴ്ച നീണ്ടു നിന്ന വള്ളിയൂര്‍ക്കാവ് ഉത്സവത്തിന് പരിസമാപ്തി കുറിച്ചുള്ള വള്ളിയൂര്‍ക്കാവ് ആറാട്ട് എഴുന്നള്ളത്ത് ഇന്ന് നടക്കും. ഉച്ചയോടെ തന്നെ ചിറക്കര, ജെസ്സി, തലപ്പുഴ, തേറ്റമല, കൂളിവയല്‍, ഒണ്ടയങ്ങാടി, ചാത്തന്‍, ചെറുകാട്ടൂര്‍ കോളനി, കൂടല്‍, ചെമ്മാട്, കമ്മന, വരടിമൂല, കൊയിലേരി എന്നിവിടങ്ങളില്‍ നിന്നും ഇളനീര്‍ക്കാവ് വഹിച്ചുകൊണ്ട് വാദ്യമേളങ്ങളുടെയും ഗജവീരന്‍മാരുടെ അകമ്പടിയോടുകൂടിയുള്ള എഴുന്നള്ളത്ത് വള്ളിയൂര്‍ക്കാവിലേക്ക് നീങ്ങും.
ഒപ്പന ദര്‍ശനം, സോപാനൃത്തം എന്നിവയ്ക്ക് ശേഷം 29ന് പുലര്‍ച്ചെ കോലം കൊറയോടെയും ആകാശവിസ്മയത്തോടെയും ഉത്സവം സമാപിക്കും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷനാവും. കെ.എസ്.ആര്‍.ടി.സിയും പ്രിയദര്‍ശനിയും പ്രത്യേക സര്‍വിസുകള്‍ കാവിലേക്ക് നടത്തുന്നുണ്ട്. ക്രമസമാധാന പാലനത്തിനായി മാനന്തവാടി ജെ.എസ്.പി ജി ജയദേവിന്റെ നേതൃത്വത്തില്‍ മുന്നൂറോളം പൊലിസുകാരെയും നിയോഗിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."