HOME
DETAILS

കുടുംബശ്രീയുടെ നേതൃത്വത്തില്‍ 200 ബഡ്‌സ് സ്‌കൂളുകള്‍ ആരംഭിക്കും: മന്ത്രി കെ.ടി ജലീല്‍

  
backup
May 28 2018 | 03:05 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b5%87%e0%b4%a4%e0%b5%83%e0%b4%a4%e0%b5%8d%e0%b4%b5-2

 

കരുനാഗപ്പള്ളി: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി കുടുംബശ്രീയുടെ സഹകരണത്തോടെ സംസ്ഥാനത്ത് 200 പുതിയ ബഡ്‌സ് സ്‌കൂളുകള്‍ ആരംഭിക്കുമെന്നു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു.
കരുനാഗപ്പള്ളി നഗരസഭ അയണിവേലികുളങ്ങര വില്ലേജ് ഓഫിസിനു സമീപം പണി പൂര്‍ത്തിയാക്കിയ ബഡ്‌സ് സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തദ്ദേശസ്ഥാപനങ്ങളുടെയും ബി ആര്‍സികളുടെയും ഉള്‍പ്പടെ 125 ബഡ്‌സ് സ്‌കൂളുകളാണ് നിലവിലുള്ളത്. ഈ സ്ഥാനത്താണ് ഈ വര്‍ഷം തന്നെ 200 സ്‌കൂളുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ കാര്യത്തില്‍ മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. സാമൂഹ്യനീതി വകുപ്പ് നടത്തിയ പഠനത്തില്‍ ഓരോ പഞ്ചായത്തിലും കുറഞ്ഞത് 100 ഭിന്നശേഷിക്കാരായ കുട്ടികളെങ്കിലും ഉണ്ടെന്നാണ് കണ്ടെത്തിയത്. അവരുടെ പഠനവും പരിശീലനവും സമൂഹത്തിന്റെ ബാധ്യതയാണ്. ഈ കുട്ടികളെ മറ്റുള്ളവരെപോലെ മിടുക്കരാക്കാന്‍ പാടുപെടുന്ന അവരുടെ അമ്മമാരെയാണ് നാം ആദരിക്കേണ്ടത്.
സ്വര്‍ഗ കവാടത്തിലേക്ക് ആദ്യം ആര്‍ക്കെങ്കിലും പ്രവേശനമുണ്ടെങ്കില്‍ അത് ഈ അമ്മമാര്‍ക്കായിരിക്കുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങള്‍ ഇത്തവണ ചരിത്രത്തിലാദ്യമായി 90 ശതമാനം പദ്ധതി പണം ചെലവഴിച്ചു. 70 ശതമാനം നികുതിയും പിരിച്ചെടുക്കാനായി. ഈ വര്‍ഷം 100 പദ്ധതി വിനിയോഗമാണ് ലക്ഷ്യമിടുന്നത്. ഇതിനായി തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ഒരുമിച്ച് നില്‍ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി.
അസിസ്റ്റന്റ് എന്‍ജിനീയര്‍ സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ അദ്ധ്യക്ഷ എം. ശോഭന, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ സുരേഷ് പനക്കുളങ്ങര, പി. ശിവരാജന്‍, സുബൈദ കുഞ്ഞുമോന്‍, വസുമതി, എം. മഞ്ജുന്ദ്രന്‍പിള്ള, സ്ഥിരം സമിതി അധ്യക്ഷരായ പി. ശിവരാജന്‍, സുരേഷ് പനക്കുളങ്ങര, വസുമതി, എം. മഞ്ജു, നഗരസഭാ പ്രതിപക്ഷ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം.കെ വിജയഭാനു, നഗരസഭാ കൗണ്‍സിലര്‍മാരായ ശാലിനി രാജീവ്, തമ്പാന്‍, സുജി, സുപ്രഭ പ്രസന്നന്‍, ദീപ്തി സി.പി.എം, ഏരിയാ സെക്രട്ടറി പി.കെ ബാലചന്ദ്രന്‍, ജെ. ജയകൃഷ്ണപിള്ള, എ. വിജയന്‍, ഡി. മുരളീധരന്‍, കാട്ടൂര്‍ ബഷീര്‍, ഡി. സദാനന്ദന്‍, നഗരസഭാ സെക്രട്ടറി ഷെര്‍ളാ ബീഗം സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago