ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു
പീരുമേട്: കൊട്ടാരക്കര-ദിണ്ഡുക്കല് ദേശീയ പാതയില്‍ മുറിഞ്ഞപുഴയ്ക്കു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. ആളപായമില്ല, യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കുട്ടിക്കാനത്ത് നിന്ന് മുണ്ടക്കയം ഭാഗത്തേക്ക് പോയ കാറിനാണ് തീ പിടിച്ചത്.
കാറിന്റെ മുന്‍ഭാഗത്ത് നിന്ന് പുകപടലങ്ങള്‍ ഉയര്‍ന്നതോടെ യാതക്കാര്‍ പുറത്തിറങ്ങിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ടു. പീരുമേട്ടില്‍ നിന്ന് ഫയര്‍ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇതിനിടയില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും അഗ്നിക്കിരയായിരുന്നു.
ദേശീയ പാതയില്‍ മുറിഞ്ഞപുഴയ്ക്കും കുട്ടിക്കാനത്തിനുമിടയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പത്തോളം അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം കത്തിയ വാഹനം ഉള്‍പ്പടെ രണ്ടു വാഹനങ്ങള്‍ ഈ പ്രദേശത്തു അടുത്തയിടെ കത്തിനശിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് നിയന്ത്രണം തെറ്റിയ ലോറി വീടിന്റെ മുകളിലേക്ക് മറിഞ്ഞതും ഈ ഭാഗത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."