നായര്‍ സമുദായത്തിലെ അനാചാരങ്ങള്‍ നിര്‍ത്തലാക്കിയത് മന്നത്താചാര്യന്‍: ഗണേഷ് കുമാര്‍
പെരുവ:നായര്‍സമുദായത്തില്‍ നിലനിന്ന അനാചാരങ്ങളായ മരുമക്കത്തായവും, ശൈശവ വിവാഹവും നിര്‍ത്തലാക്കി നായര്‍ സ്ത്രീകള്‍ക്ക് അന്തസ്സുണ്ടാക്കി കൊടുത്തത് മന്നത്താചാര്യനാണെന്ന് മുന്‍ മന്ത്രിയും, ചലച്ചിത്ര താരവുമായ ഗണേഷ് കുമാര്‍ എം.എല്‍.എ.വിദ്യാഭ്യാസ സ്ഥാപനങ്ങളുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനകരമായ രീതിയിലാണ് എന്‍എസ്എസ് നടത്തുന്ന തെന്നും അദേഹം പറഞ്ഞു.കാരിക്കോട് തെക്കേക്കര ശിവ വിലാസം എന്‍ എസ് എസ് കരയോഗത്തിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെയും ആധുനിക രീതിയില്‍ പണികഴിപ്പിച്ച ആഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു ഗണേഷ് കുമാര്‍. ഓഫീസ് ഉദ്ഘാടനം എന്‍ എസ് എസ് നായകസഭാ ഗം ഡോ: സി ആര്‍ വിനോദ് കുമാര്‍ നിര്‍വ്വഹിച്ചു.
കരയോഗം പ്രസിഡന്റും യൂണിയന്‍ ഭരണ സമിതി അംഗവുമായ പി ജി എം നായര്‍ അധ്യക്ഷനായി. വിഖ്യാത നിയമപണ്ഡിതനും പത്മശ്രീ ജേതാവുമായ ഡോ: എന്‍ ആര്‍ മാധവമേനോന്‍ ,കരയോഗത്തില്‍ ആരംഭിക്കുന്ന വിദ്യാധിരാജ പഠന കേന്ദ്രത്തിന്റെയും നിധി സമാഹരണത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. അവശതയനുഭവിക്കുന്ന പൊതുജനങ്ങള്‍ക്കായി ആരംഭിക്കുന്ന പാലിയേറ്റീവ് കെയര്‍ സെന്റര്‍ അഡ്വ: മോന്‍സ് ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു . താന്ത്രിക കുലപതി തന്ത്രി മുഖ്യന്‍ മനയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയന്‍ സെക്രട്ടറി കെ വി വേണുഗോപാല്‍ ഉപഹാര സമര്‍പ്പണം നടത്തി .
നാട്ടിലെ വിവിധ സാമൂഹിക - സാമുദായിക നേതാക്കള്‍ക്ക് ആദരം സമര്‍പ്പിക്കല്‍, മുതിര്‍ന്ന കരയോഗ പ്രവര്‍ത്തകര്‍ പി കെ നാണപ്പന്‍ നായര്‍ , രാജേഷ് ചെറുകാട് ,എന്‍ രവീന്ദ്രനാഥന്‍ നായര്‍ ,ശ്രീകാന്ത് നരിക്കുഴി എന്നിവരെ അനുമോദിക്കല്‍ ,കലാപരിപാടികള്‍ എന്നിവയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."