ഈരാററുപേട്ട നഗര സഭാധ്യക്ഷനെ ജൂണ്‍ നാലിന് തിരഞ്ഞെടുക്കും
ഈരാറ്റുപേട്ട: നഗരസഭാധ്യക്ഷന്‍, ഉപാധ്യക്ഷ എന്നിവരുടെ തിരഞ്ഞെടുപ്പ് ജൂണ്‍ നാലിന് നടത്തും. രാവിലെ 11ന് നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പും ഉച്ചകഴിഞ്ഞ് രണ്ടിന് ഉപാധ്യക്ഷ തിരഞ്ഞെടുപ്പും നടത്തും.
യു.ഡി.എഫും ജനപക്ഷവും ചേര്‍ന്ന് അവതരിപ്പിച്ച അവിശ്വാസ പ്രമേയം വിജയിച്ചതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.അവിശ്വാസ പ്രമേയം വിജയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഇടത് സ്വതന്ത്രാംഗവും വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ വി.കെ കബീറാണ് യു.ഡി.എഫിന്റെ ചെയര്മാന് സ്ഥാനാര്‍ഥി. ജനപക്ഷാംഗമായ ബല്‍ക്കീസ് നവാസ് വൈസ് ചെയര്‍പഴ്സനാകും.
നിലവില്‍ 15 പേരുടെ പിന്തുണ യുഡിഎഫിനുണ്ട്. എല്‍.ഡി.എഫിന് നഗരസഭയില്‍ 9 ്അംഗങ്ങളാണുള്ളത്.എസ്.ഡിപി.ഐ യ്ക്ക് 4 അംഗങ്ങളുമുണ്ട്.അതേസമയം ഇരു സ്ഥാനങ്ങളിലേക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി കെ.എം ബഷീര്‍ പറഞ്ഞു. ലൈല പരീതാവും എല്‍ഡിഎഫിന്റെ അധ്യക്ഷ സ്ഥാനാര്‍ഥി. സിപിഐ അംഗം ഹസീനാ ഫൈസല്‍ ഉപാധ്യക്ഷ സ്ഥാനത്തേക്കും മത്സരിക്കും. നിലവിലെ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളിലും മാറ്റമുണ്ടായേക്കും.
വി.കെ കബീര്‍ നഗരസഭാധ്യക്ഷനാകുന്നതോടെ ഒഴിവു വരുന്ന വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം മുസ്ലിം ലീഗിന് ലഭിക്കും. ക്ഷേമകാര്യ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷസ്ഥാനങ്ങളിലും മാറ്റമുണ്ടായേക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."