ശാപമോക്ഷമില്ലാതെ റോഡുകള്‍
പനമരം: പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് അരിഞ്ചേര്‍മല പടിക്കം വയല്‍ റോഡ് കാല്‍നട പോലും സാധ്യമാവാതെ ജനജീവിതം ദുഃസഹം.
രണ്ട് വര്‍ഷം മുമ്പ് കരാറ് കാരന്‍ അഡ്വാന്‍സ് വാങ്ങി പോയതല്ലാതെ പിന്നീട് അനക്കമൊന്നുമില്ലെന്നാണ് നാട്ടുകാരുടെ പരാതി. കണിയാമ്പറ്റ, പനമരം പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമാണ് ഈ റോഡ്. റോഡിന്റെ ഒന്നിടവിട്ട സ്ഥലങ്ങളില്‍ ഇരു പഞ്ചായത്തിലുമുള്ള കുടുംബങ്ങള്‍ താമസിച്ചു വരുന്നു. അഞ്ചോളം ആദിവാസി കോളനികളിലും മറ്റുമായി നിരവധി ആളുകള്‍ പടിക്കം വയല്‍ റോഡിനെ ആശ്രയിച്ച് ജീവിച്ച് പോരുന്നവരാണ്. എന്നാല്‍ റോഡിന്റെ ശോചനീയ അവസ്ഥ മൂലം പ്രദേശത്തെ ജനജീവിതം ദുരിത പൂര്‍ണമായിരിക്കുകയാണ്. സ്വാതന്ത്യത്തിന് മുമ്പുള്ള റോഡാണ് പടിക്കം വയല്‍. എന്നാല്‍ അധികൃതരുടെ അനാസ്ഥ കാരണം റോഡ് ഇന്നും സഞ്ചാര യോഗ്യമല്ലാതെ കിടക്കുകയാണ്.
മഴക്കാലമാവുന്നതോടെ ഇതു വഴിയുള്ള യാത്ര ഏറെ ദുഷ്‌ക്കരമാവും. പൊട്ടി പൊളിഞ്ഞ്, കുണ്ടും കുഴിയും നിറഞ്ഞ റോഡ് ഉപയോഗപ്രഥമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. രണ്ട് വര്‍ഷം മുമ്പ് ടെന്റര്‍ കൊടുത്ത പനമരം പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പടിക്കംവയല്‍ അങ്കണവാടി റോഡ് നിരത്ത് പണികള്‍ ആരംഭിക്കാതെ കരാറ്കാരന്‍ മനപൂര്‍വം വൈകിപ്പിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൂടുതല്‍ ഫണ്ട് അനുവദിക്കുന്നതിനുള്ള നാടകമാണെന്നും വാര്‍ഡ് മെമ്പറും കരാറ് കാരനും തമ്മിലുള്ള ഒത്തുകളിയാണ് റോഡിന്റെ പണി തുടങ്ങാത്തതിന് പിന്നിലെന്നും പരക്കെ ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ മഴ മാറിയ ഉടന്‍ പണികള്‍ പൂര്‍ത്തീകരിക്കുമെന്ന് വാര്‍ഡ് മെമ്പര്‍ ലിസ്സി തോമസ് പറഞ്ഞു. റോഡ് പണി യാഥാര്‍ത്ഥ്യമാവുന്നതോടെ പള്ളിക്കുന്ന്, വെണ്ണിയോട് ഭാഗങ്ങളിലേക്കുള്ള എളുപ്പ വഴിയായി പടിക്കംവയല്‍ റോഡ് മാറും.
തരുവണ: വെള്ളമുണ്ട പഞ്ചായത്തിലെ പുലിക്കാട് എല്‍.പി സ്‌കൂള്‍ റോഡ് പാടെ തകര്‍ന്നിട്ടും നന്നാക്കാന്‍ തയാറാകുന്നല്ലെന്ന് പരാതി. സ്‌കൂള്‍ തുറക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ മഴ പെയ്താല്‍ ചളിക്കുളമാകുന്ന റോഡ് നന്നാക്കാനോ അറ്റകുറ്റപണികള്‍ നടത്താനോ അധികൃതര്‍ തയാറാവുന്നില്ല.
സ്ഥലം മെമ്പറുടെ മൂക്കിന്‍തുമ്പത്തെ റോഡ് ശോചനീയാവസ്ഥയിലായിട്ടും നന്നാക്കാത്തതില്‍ പ്രതിഷേധത്തിന് തയാറെടുക്കുകയാണ് പ്രദേശത്തുകാര്‍. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പായി അറ്റകുറ്റപണികളെങ്കിലും നടത്തണമെന്നതാണ് പ്രദേശത്തുകാരുടെ ആവശ്യം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോപങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."