കക്കൂസ് മാലിന്യം പുറത്തേക്കൊഴുകുന്നു; പരിസരവാസികള്‍ ദുരിതത്തില്‍
പേരാമ്പ്ര: ലാസ്റ്റ് കല്ലോട് മസ്ജിദു തഖ്‌വ പള്ളിക്ക് സമീപത്തെ വാടകകെട്ടിടത്തില്‍ നിന്ന് കക്കൂസ് പൈപ്പ് പൊട്ടി മാലിന്യംപുറത്തേക്കൊഴുകുന്നതിനാല്‍ പ്രദേശവാസികള്‍ ദുരിതത്തില്‍.
കെട്ടിട ഉടമയെ പലതവണ ധരിപ്പിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പകര്‍ച്ച രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തിലും ബന്ധപ്പെട്ടവര്‍ വിഷയത്തില്‍ അനാസ്ഥ കാണിക്കുകയാണ്.
വൃത്തിഹീനമായ സാഹചര്യത്തില്‍ ഇവിടെ രണ്ട് കെട്ടിടത്തില്‍ നിറയെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇതില്‍ പെട്ട ഒരു കെട്ടിടത്തിന്റെ കക്കൂസ് പൈപ്പാണ് പൊട്ടി പുറത്തേക്കൊഴുകുന്നത്. പരിസരത്തെ കിണറിനും അങ്കണവാടിക്കും ഇത് ദോഷം ചെയ്യും. മില്‍മയുടെ പാല്‍ സംഭരണ കേന്ദ്രവും ഈ ഭാഗത്ത് സ്ഥിതി ചെയ്യുന്നുണ്ട്. മില്‍മയിലേക്ക് പാത്രം കഴുകുന്നതിന് വെള്ളമെടുക്കുന്നത് പ്രസ്തുത കിണറില്‍ നിന്നാണ്. ആരോഗ്യ വകുപ്പ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുന്‍പാകെ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ തയാറായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."