ഭവനരഹിതരില്ലാത്ത നഗരസഭയെന്ന ലക്ഷ്യത്തിലേക്ക് പൊന്നാനി
പൊന്നാനി: ഭവനരഹരിതരില്ലാത്ത നഗരസഭയെന്ന ലക്ഷ്യത്തിലേക്ക് പൊന്നാനി നഗരസഭ. 2019 മാര്‍ച്ച് മാസത്തോട് കൂടി പൊന്നാനി നഗരസഭയില്‍ എല്ലാവര്ക്കും വീടെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാനുള്ള ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളിലാണ് പൊന്നാനി നഗരസഭ. ഇതിന്റെ ഭാഗമായി പൊന്നാനി നഗരസഭയിലെ പി.എം.എ.വൈ. ഗുണഭോക്താക്കളുടെ യോഗം വിളിച്ചു ചേര്‍ത്തു.
നഗരസഭയില്‍ സ്വന്തമായി സ്ഥലമുള്ള 1376 പേര്‍ക്കാണ് ഭവന നിര്‍മ്മാണ ധനസഹായം നല്‍കുന്നത്. ഇതില്‍ നൂറുകണക്കിനാളുകള്‍ വീടുപണി ആരംഭിക്കും ചെയ്തു. ലിസ്റ്റിലുള്‍പ്പെട്ട പലരും പെര്‍മിറ്റിന് അപേക്ഷ നല്കാന് വൈകുന്ന സാഹചര്യത്തിലാണ് ഗുണഭോക്താക്കളുടെ യോഗം വിളിച്ചു ചേര്‍ത്തത്.
ജൂണ്‍ 10-നകം മുഴുവന്‍ പേര്‍ക്കും പെര്‍മിറ്റ് അനുവദിക്കാനാണ് നഗരസഭയുടെ തീരുമാനം.പി-എം.എ.വൈ. പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളാണ് നഗരസഭ നല്‍കുന്നത്.
ഇതിന് മുന്നോടിയായി ഗുണഭോക്താക്കളുടെ യോഗം പൊന്നാനി എ.വി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്നു.നഗരസഭാ ചെയര്മാന് സി.പി.മുഹമ്മദ് കുഞ്ഞി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."