ചോദ്യപേപ്പര്‍ ചോര്‍ച്ച കെ.എസ്.ടി.യു പ്രതിഷേധ പ്രകടനം നടത്തി
മലപ്പുറം: എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് ഉത്തരവാദിയായ വിദ്യാഭ്യാസ വകുപ്പ് മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.
പത്താം ക്ലാസിലെ കണക്ക് ചോദ്യപേപ്പര്‍ ചോരുകയും വീണ്ടും പരീക്ഷ നടത്തുന്നതിനു വേണ്ടി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ കുറ്റകരമായ അനാസ്ഥകൊണ്ടും പിടിപ്പുകേടുകൊണ്ടും മാത്രം സംഭവിച്ച ഈ ആവര്‍ത്തനപരീക്ഷ നടത്തുന്നതിലൂടെ അഞ്ച് ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികളില്‍ ഇരട്ടിഭാരം അടിച്ചേല്‍പ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയിലൂടെ വിദ്യാഭ്യാസ വകുപ്പിന്റെ കഴിവില്ലായ്മ പുറത്തുവന്നിരിക്കയാണെന്നും കെ.എസ്.ടി.യു ചൂണ്ടിക്കാട്ടി.
മലപ്പുറത്തു നടന്ന പ്രതിഷേധ പ്രകടനത്തിന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ സൈനുദ്ദീന്‍, പി.കെ ഹംസ, എം അഹമ്മദ്, മജീദ് കാടേങ്ങല്‍, കെ.ടി അമാനുള്ള, എന്‍.പി മുഹമ്മദലി, സഫ്ത്തറലി വാളന്‍, ടി.എം ജലീല്‍, എം മുഹമ്മദ് സലീം, എം. സിദ്ദീഖ്, റഹീം കുണ്ടൂര്‍ , ഷബീര്‍ പുള്ളിയില്‍, വി ഷാജഹാന്‍, എം.ടി ഉമ്മര്‍, ഒ അബ്ദുല്‍ സലാം നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."