HOME
DETAILS
MAL
നഗരസഭാ ബജറ്റ് പരാജയം: എല്‍.ഡി.എഫ്
backup
March 27 2017 | 23:03 PM
കൊടുവള്ളി: 2017-18 സാമ്പത്തിക വര്‍ഷത്തേക്കുള്ള കൊടുവള്ളി നഗരസഭാ ബജറ്റ് സമ്പൂര്‍ണ പരാജയമാണെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. കാര്‍ഷിക മേഖലയെ പൂര്‍ണമായും അവഗണിച്ച ബജറ്റില്‍ കംഫര്‍ട്ട് സ്റ്റേഷന്, കമ്മ്യൂണിറ്റി ഹാള്‍, മൂത്രപ്പുര എന്നിവ പ്രവര്‍ത്തനയോഗ്യമാക്കുന്നതിന് യാതൊരു നടപടിയും ഇല്ല. ഒരു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന തൊഴിലുറപ്പ് പദ്ധതിക്ക് ബദല്‍ പദ്ധതികളും ഇല്ല.
അങ്കണവാടി വര്‍ക്കര്‍മാര്‍ക്കുള്ള ഓണറേറിയത്തിന് നഗരസഭാ വിഹിതം മാറ്റിവച്ചിട്ടില്ല. മാലിന്യ സംസ്കരണ പദ്ധതികളോ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, സ്കൂളുകള്‍ എന്നിവയുടെ വികസനത്തിനുള്ള പ്രവര്‍ത്തനങ്ങളോ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും വയോജനങ്ങളെ ബജറ്റ് പൂര്‍ണമായും അവഗണിച്ചെന്നും എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. കെ. ബാബു അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."