അന്തര്‍ സംസ്ഥാന സീനിയര്‍ അത്ലറ്റിക്സ്: കേരളത്തിനു മൂന്നു സ്വര്‍ണം
ഹൈദരാബാദ്: സീനിയര്‍ വിഭാഗത്തിലെ തങ്ങളുടെ കന്നി സുവര്‍ണ നേട്ടം സ്വന്തമാക്കി മൂന്നു താരങ്ങള്‍ കളം നിറഞ്ഞപ്പോള്‍ 56ാമത് അന്തര്‍ സംസ്ഥാന സീനിയര്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം ദിനത്തില്‍ കേരളത്തിനു മൂന്നു സ്വര്‍ണം. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം സുഗിന, പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഡി ശ്രീകാന്ത്, വനിതകളുടെ ട്രിപിള്‍ ജംപില്‍ ശില്‍പ്പ ചാക്കോ എന്നിവരാണ് കേരളത്തിനായി സ്വര്‍ണം നേടിയത്.
വ്യക്തിഗത നേട്ടം മെച്ചപ്പെടുത്തിയാണ് സുഗിന സ്വര്‍ണത്തിലെത്തിയത്. സുഗിന 14.17 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. തമിഴ്നാട് താരങ്ങളായ ധനലക്ഷ്മി, കീര്‍ത്തന എന്നിവര്‍ വെള്ളി, വെങ്കലം നേടി. പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ 14.54 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് മലയാളി താരം ശ്രീകാന്തിന്റെ സുവര്‍ണ നേട്ടം. നിലവിലെ ചാംപ്യന്‍ തെലങ്കാനയുടെ കുപ്പുസ്വാമി പ്രേംകുമാറിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ശ്രീകാന്ത് മുന്നേറിയത്.
ട്രിപ്പിള്‍ ജംപില്‍ 13.22 മീറ്റര്‍ താണ്ടിയാണ് കേരളത്തിന്റെ ശില്‍പ്പ ചാക്കോ സീനിയര്‍ കരിയറിലെ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്. മത്സരിച്ച നാലു പേരില്‍ 13 മീറ്റര്‍ താണ്ടിയ ഏക മത്സരാര്‍ഥിയും ശില്‍പ്പയാണ്. വെറ്ററന്‍ താരം മണിപ്പൂരിന്റെ സമീര്‍ മോന് മേളയിലെ വേഗമേറിയ താരമായി. പുരുഷന്മാരുടെ 100 മീറ്ററില്‍ 10.60 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് സമീര്‍ സ്വര്‍ണം നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."