രാജ്യസ്വാതന്ത്ര്യത്തിന് മോദി മരണമണി മുഴക്കുന്നു: എം.എം ഹസ്സന്‍
പയ്യന്നൂര്‍: ജനാധിപത്യവും മതേതരത്വവും തകര്‍ക്കുകയും ഭരണഘടന തന്നെ പിച്ചിച്ചീന്തുകയും ചെയ്യുന്ന നരേന്ദ്രമോദിയുടെ ഭരണം രാജ്യസ്വാതന്ത്ര്യത്തിന് മരണമണി മുഴക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അധ്യക്ഷതയില്‍ 1928ല്‍ പയ്യന്നൂരില്‍ നടന്ന നാലാം അഖില കേരള കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ 90ാം വാര്‍ഷികാഘോഷ പരിപാടി പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ ജാതിയും മതവും ഉപയോഗിച്ച് ഭിന്നിപ്പിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വം ഭരിച്ചതു പോലെയാണ് ഇന്ന് ബി.ജെ.പി ചെയ്യുന്നതതെന്നും ഹസ്സന്‍ പറഞ്ഞു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. കെ.സി ജോസഫ്, പി. രാമകൃഷ്ണന്‍, വി.എ നാരായണന്‍, അഡ്വ. സജീവ് ജോസഫ്, സതീശന്‍ പാച്ചേനി, ഹക്കീം കുന്നില്‍, എ.ഡി മുസ്തഫ, എം. നാരായണന്‍കുട്ടി, എം.പി ഉണ്ണികൃഷ്ണന്‍, കെ.വി ഗംഗാധരന്‍, പി.എ അഷ്‌റഫലി, ഡി.കെ ഗോപിനാഥ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."