HOME
DETAILS
MAL
ചിക്കന്‍പോക്‌സ് പടരുന്നു താലൂക്കാശുപത്രികളില്‍ മരുന്നില്ല
backup
March 28 2017 | 00:03 AM
പഴയങ്ങാടി: വേനല്‍ ചൂട് കടുത്തതോടെ പകര്‍ച്ചവ്യാധിയായ ചിക്കന്‍പോക്‌സ് പടരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്നവര്‍ക്ക് ചിക്കന്‍പോക്‌സിന് മരുന്നില്ലെന്ന് അധികൃതര്‍.
പഴയങ്ങാടി താലൂക്കാശുപത്രിയില്‍ ചിക്കന്‍പോക്‌സിനു ചികിത്സ തേടി ദിനംപ്രതി നൂറ് കണക്കിന് രോഗികളാണ് എത്തുന്നത്.
ഇവര്‍ക്ക് ആശ്വാസമായി ഡോക്ടറുടെ പരിശോധന മാത്രമാണുള്ളത്. സൗജന്യമായി നല്‍കേണ്ട മരുന്ന് ആശുപത്രിയില്‍ ലഭ്യമല്ലാത്തതിനാല്‍ സ്വകാര്യ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്ന് വാങ്ങേണ്ട അവസ്ഥയാണ്.
മരുന്ന് സ്റ്റോക്കില്ലെന്നുള്ള വിവരമാണ് ജില്ലാ ആസ്ഥാനത്ത് നിന്ന് ലഭിക്കുന്നതെന്നു ബന്ധപ്പെട്ട ജീവനക്കാര്‍ പറയുന്നു. രോഗം പിടിപെട്ടവര്‍ക്ക് അഞ്ച് ദിവസം കഴികേണ്ട മരുന്നിന് 750 രൂപ വരെ മറ്റ് മരുന്ന് കടകളില്‍ നിന്ന് ഈടാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."