ഒന്നാം റാങ്ക് പങ്കിട്ട് ശ്രീലക്ഷ്മി
കൊച്ചി:സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് പങ്കിട്ട് കൊച്ചി സ്വദേശിനിയും. വിവിധ ഭാഗങ്ങളിലുള്ള മറ്റ് മൂന്നുപേര്‍ക്കൊപ്പമാണ് തൃക്കാക്കര ഭവന്‍സ് വരുണ വിദ്യാലയത്തിലെ ജി.ശ്രീലക്ഷ്മി ഒന്നാം റാങ്ക് പങ്കിട്ടത്. 500ല്‍ 499 മാര്‍ക്കുനേടിയാണ് ശ്രീലക്ഷ്മിയുടെ മിന്നുന്ന പ്രകടനം. വെണ്ണല പുതിയ റോഡ് ശിവപദ്മത്തില്‍ അഡ്വ. എസ്.ഗോപിനാഥിന്റെയും ഡോ.എല്‍.പി രമയുടെയും മകളാണ്.
പ്ലസ് ടു വിന് ബയോ മാത്‌സ് സ്ട്രീം തെരഞ്ഞെടുക്കാനുള്ള ഒരുക്കത്തിലാണ് ശ്രീലക്ഷ്മി. നല്ലൊരു ഡോക്ടര്‍ ആകണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം. പഠനത്തിനൊപ്പം കലാരംഗത്തും ശ്രീലക്ഷ്മി മികവു പുലര്‍ത്തുന്നുണ്ട്. സംസ്‌കൃതത്തെ ഇഷ്ടപ്പെടുന്ന ശ്രീലക്ഷ്മി ചില മലയാളം ചാനലുകളില്‍ സംസ്‌കൃത ശ്ലോകങ്ങളും വാര്‍ത്തയും അവതരിപ്പിച്ചിട്ടുണ്ട്. സി.ബി.എസ്.ഇ കലോത്സവങ്ങളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്. പിതാവ് ഗോപിനാഥ് ഹൈക്കോടതിയില്‍ സീനിയര്‍ ഗവ.പ്ലീഡറാണ്. എറണാകുളം മഹാരാജാസ് കോളജിലെ സുവോളജി വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറാണ് ഡോ.എല്‍.പി.രമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."