രാജ്യത്ത് എണ്ണ വില കുതിക്കുന്നു; മോദി മിണ്ടാതെ സ്ഥലം വിട്ടു
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശത്തേക്ക്. അഞ്ചു ദിവസത്തെ വിദേശ പര്യടനത്തിനായാണ് പ്രധാനമന്ത്രി യാത്ര തിരിച്ചത്. ഇത്തവണ മലേഷ്യ, സിംഗപ്പൂര്‍, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്കാണ് യാത്ര. രണ്ടാഴ്ചയിലേറെയായി പെട്രോളിന്റേയും ഡീസലിന്റേയും വില കുതിച്ചുയരുന്നതിനെക്കുറിച്ച് ഒരക്ഷരമുരിയാടാതെയാണ് മോദി രാജ്യം വിടുന്നത്.
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പായതിനാല്‍ അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃത എണ്ണക്ക് വിലയില്‍ വര്‍ധനവുണ്ടായിട്ടും എണ്ണക്കമ്പനികള്‍ പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചിരുന്നില്ല. ജനരോക്ഷം കര്‍ണാടക തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് എണ്ണക്കമ്പനികള്‍ ദൈനംദിന വിലവര്‍ധനവ് നിര്‍ത്തിവച്ചതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇന്നലെ വൈകിട്ട് ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത സന്ദര്‍ശിച്ച പ്രധാനമന്ത്രി പ്രസിഡന്റ് ജോക്കോ വിദോദോ അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ ഇന്ത്യന്‍ സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ജൂണ്‍ ഒന്നിന് സിംഗപ്പൂരില്‍ വാര്‍ഷിക സുരക്ഷായോഗത്തില്‍ മോദി സംസാരിക്കും. 31ന് സിംഗപ്പൂരില്‍ എത്തുന്ന മോദി, പ്രധാനമന്ത്രിയും പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."