കര്‍ഷകന്‍ ഓഫിസിനു മുന്നില്‍ കഞ്ഞിവെച്ച് പ്രതിഷേധിച്ചു
ഗോവിന്ദാപുരം: ക്ഷീര സഹകരണസംഘത്തില്‍ പാല്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ക്ഷീര കര്‍ഷകര്‍ കഞ്ഞിവെച്ച് സമരം നടത്തി. മീങ്കരയില്‍ പ്രവര്‍ത്തിക്കുന്ന മുതലമട കിഴക്ക് ക്ഷീര സഹകരണ സംഘത്തിനു മുന്നിലാണ് ഗോവിന്ദാപുരം സ്വദേശി ഈശ്വരസ്വാമി കഞ്ഞിവെച്ച് സമരം നടത്തിത്. 2016 ഡിസംബര്‍ വരെ പാല്‍ നല്‍കിയിരുന്നതായും, ജനുവരി മുതല്‍ പാല്‍ സ്വീകരിക്കാത്തതിനാല്‍ ദിനംപ്രതി 35 ലിറ്റര്‍ പാല്‍ ക്ഷീരസംഘത്തിനു നല്‍കാന്‍ സാധിക്കാതെ ഉപേക്ഷിക്കേണ്ട അവസ്ഥയുണ്ടായിതായി സമരം നടത്തിയ ഈശ്വര സ്വാമി പറഞ്ഞു.
തമിഴ്‌നാട് സ്വദേശിയാണെന്ന പേരിലാണ് പാല്‍ സംഭരിക്കാത്തതെന്നും, അംബേദ്കര്‍ കോളനിയില്‍ താമസിക്കുന്ന വ്യക്തിയാണെന്ന രേഖയുണ്ടെന്ന് ഈശ്വര സ്വാമിപറഞ്ഞു. ക്ഷീര സംഘം ഓഫിസിനു മുന്നിലെത്തിയ ഈശ്വര സ്വാമി കഞ്ഞിവെച്ച് സമരം ആരംഭിക്കുകയാണുണ്ടായത് മറ്റുക്ഷീരകര്‍ഷകരും അണിനിരന്നതോടെ രംഗം വഷളായി. ബുധനാഴ്ച്ച രാവിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫിസില്‍ ചര്‍ച്ചനടത്തി പരിഹരിക്കാമെന്ന ധാരണയില്‍ സമരം അവസാനിപ്പിക്കുകയാണുണ്ടായത്.
തമിഴ്‌നാട്ടിലെ ക്ഷീരകര്‍ഷകരുടെ പക്കല്‍നിന്ന് 2017 ജനുവരി മുതല്‍ പാല്‍ ശേഖരിക്കരുതെന്ന് ക്ഷീര വികസനവകുപ്പ് ഉത്തരവിറക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഈശ്വര സ്വാമിയുടെ പാല്‍സംഭരിക്കാതിരിക്കാന്‍ കാരണമെന്നും ഈശ്വര സ്വാമി തമിഴ്‌നാട് ഗണപതിപാളയം സ്വദേശിയാണെന്നും ഇതുമായി ബന്ധപെട്ടരേഖകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് കെ. മാധവന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."