കെ.എസ്.ഇ.ബിയുടെ പേരില്‍ കരമണ്ണ് കടത്ത്: പ്രതികള്‍ അറസ്റ്റില്‍
കൊല്ലം: കെ.എസ്.ഇ.ബി കായംകുളം 110 കെ.വി സബ്ബ് സ്റ്റേഷനില്‍ കോമ്പൗണ്ട് വാള്‍ നിര്‍മാണത്തിന് എന്ന് കാണിച്ച് പെര്‍മിറ്റ് വ്യാജമായി നിര്‍നിച്ച് കരമണ്ണ് കടത്തിയ കേസിലെ നാല് പ്രതികള്‍ അറസ്റ്റില്‍.
ചടയമംഗലം കുരിയോട് കാഷ്യൂകമ്പനിയ്ക്ക് സമീപം ചരുവിള പുത്തന്‍ വീട്ടില്‍ ഗിരീഷ് (34), തിരുവനന്തപുരം പാങ്ങോട് ആനാകുടി ഐരൂര്‍ നടക്കരികത്ത് സജ്‌നാ മന്‍സില്‍ സജിര്‍ (36), കുളത്തൂപ്പുഴ ചോഴിയക്കോട് ഡി.എന്‍ കോണ്‍വെന്റിന് സമീപം ഓമനവിലാസത്തില്‍ റോമിയോ (38), സഹോദന്‍ റോബിന്‍ (34) എന്നിവരാണ് അറസ്റ്റിലായത്.
ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച പ്രതികള്‍ക്ക് ജാമ്യം ലഭിക്കാത്തതിനാല്‍ നാളുകളായി ഒളിവില്‍ ആയിരുന്നു.
ആറ്റിങ്ങലിനടുത്തുള്ള ഒരു ഫ്‌ളാറ്റില്‍ ഒളിവില്‍ താമസിക്കുന്നതിനിടയിലാണ് പ്രതികള്‍ പിടിയില്‍ ആയത്. ഒളിവിലുള്ള മറ്റ് പ്രതികള്‍ക്കായിട്ടുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി. സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് പൊലിസ് കമ്മീഷണറായ എ. അശോകന്‍, എസ്.ഐ മാരായ എച്ച്. മുഹമ്മദ് ഖാന്‍, ധനപാലന്‍, ബാലചന്ദ്രന്‍,എ.എസ്.ഐ ഷാനവാസ്, സി.പി.ഒ പ്രേംകുമാര്‍ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."