മദീന പാഷന്‍ യുവതയുടെ വികാരം: എ.വി അബൂബക്കര്‍ ഖാസിമി
അണ്ടത്തോട്: എസ്.കെ.എസ്.എസ്.എഫ്. മദീന പാഷന്‍ തൃശൂര്‍ ജില്ലാ സമ്മേളനം യുവതയുടെ വികാരമാണെന്നും അത് വമ്പിച്ച വിജയമാക്കാന്‍ ഓരോരുത്തരും കര്‍മ രംഗത്ത് ഇറങ്ങണമെന്നും ഖത്തര്‍ ഇസ്‌ലാമിക് സെന്റ്റര്‍ പ്രസിഡണ്ടും സുപ്രഭാതം ഡയറക്ടറുമായ എ.വി.അബൂബക്കര്‍ ഖാസിമി പറഞ്ഞു. മദീന പാഷന്‍ സന്ദേശ ജാഥ സമാപന സമ്മേളനം അണ്ടത്തോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം സമുദായത്തിന് എന്നും അഭിമാനിക്കാവുന്ന പ്രവര്‍ത്തനങ്ങളാണ് എസ്.കെ.എസ്.എസ്.എഫ്. ചെയ്തുകൊണ്ടിരിക്കുന്നത്.
ആത്മീയ ചൂഷണത്തിനെതിരെയും അരാചകത്തിനെതിരെയും എന്നും പോരാടിയ ചരിത്ര പാരമ്പര്യമാണ് ഈ സംഘടനക്കുള്ളതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കെ.വി ഉസ്താദ് അധ്യക്ഷനായി. ജാഥാ നായകന്‍ ശഹീര്‍ ദേശമംഗലം, നവാസ് റഹ്മാനി, ഷാഹുല്‍ ഹമീദ് റഹ്മാനി, കൈസ് വെന്മേനാട് തുടങ്ങിയവര്‍ സംസാരിച്ചു. മേഖല വര്‍ക്കിങ് സെക്രട്ടറി റഷാദ് എടക്കഴിയൂര്‍ സ്വാഗതവും ഗഫൂര്‍ അണ്ടത്തോട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."