
ജില്ലയുടെ വികസനക്കുതിപ്പിന് പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി
കൊല്ലം: ജില്ലയുടെ ആവശ്യങ്ങള്‍ കേട്ടറിഞ്ഞ് പരിഹാരം നിര്‍ദേശിച്ചു മുഖ്യമന്ത്രി. മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസമര്‍പ്പിച്ച് കൊല്ലത്തെ പൗരാവലിയും. റോട്ടറി ഹാളിലാണ് ജീവിതത്തിന്റെ നാനാ തുറകളിലുള്ളവരുമായി മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആശയവിനിമയം നടത്തിയത്.
ഗതാഗതകുരുക്ക് പരിഹരിക്കാന്‍ നാറ്റ്പാക് പോലെയുള്ള വിദഗ്ധ ഏജന്‍സികളുടെ പഠനം എന്ന ഉറപ്പാണ് മുഖ്യമന്ത്രി ആദ്യം നല്‍കിയത്. കുണ്ടറ കേന്ദ്രീകരിച്ച് വ്യവസായ അഭിവൃദ്ധിക്കായി ഇവിടെയുള്ള വ്യവസായശാലകളുടെ ഭൂമി ഉപയോഗയോഗ്യമാക്കുന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ പ്രായോഗികത അടിസ്ഥാനമാക്കി പരിശോധിക്കും. ഇക്കാര്യത്തില്‍ സ്ഥലം എം.എല്‍.എ കൂടിയായ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തുറമുഖത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിനുള്ള നടപടി എടുത്തു വരികയാണ്. പുതിയ നിര്‍ദേശങ്ങള്‍ പരിഗണിക്കുകയും ചെയ്യും. ജില്ലയിലെ ഫിഷിങ് ഹാര്‍ബറുകളുടെ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നുമുണ്ട്.
കടലാക്രമണം നിയന്ത്രിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന നിലയ്ക്ക് കടല്‍ഭിത്തികള്‍ ആവശ്യാനുസരണം നിര്‍മിക്കും. തീരദേശത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നുണ്ട്. കടല്‍സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങള്‍ കാലോചിതമായി പരിഷ്‌കരിച്ചതിനൊപ്പം ആധുനികവല്‍കരണവും നടപ്പാക്കാനായി. രക്ഷാപ്രവര്‍ത്തനം മുന്‍നിര്‍ത്തി രൂപീകരിച്ച അതിദൂര വാര്‍ത്താ വിനിമയ സംവിധാനമായ നാവിക് മേഖലയിലെ ആശങ്കകള്‍ക്ക് വലിയൊരളവ് വരെ പരിഹാരമാകും.
അഷ്ടമുടി, മണ്‍ട്രോതുരുത്ത്, വേമ്പനാട് എന്നിവയുടെ വിനോദസഞ്ചാര സാധ്യതകള്‍ പരിപോഷിപ്പിക്കുന്നതിനായി കേന്ദ്രത്തിന് സമര്‍പിച്ച പദ്ധതിക്ക് ഭാഗിക അനുമതി കിട്ടിയ സാഹചര്യത്തില്‍ ആദ്യഘട്ട നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞു. കായിക വികസനം ലക്ഷ്യമാക്കി ഇന്‍ഡോര്‍ സ്റ്റേഡിയം, സിന്തറ്റിക് ട്രാക്ക്, സ്റ്റേഡിയം പുനരുദ്ധാരണം തുടങ്ങിയവയ്ക്കായി നിശ്ചിത പദ്ധതി കായിക വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.
കശുവണ്ടി മേഖലയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഫാക്ടറികള്‍ തുറക്കുകയും ആഫ്രക്കന്‍ തോട്ടണ്ടി ഇറക്കുമതി ചെയ്യുകയുമാണ്. വായ്പകള്‍ക്ക് മൊറട്ടോറിയം ദീര്‍ഘിപ്പിക്കുന്നത് പോലെയുളള നടപടികള്‍ തീരുമാനിക്കുന്നതിനായി വ്യവസായികള്‍, ബാങ്ക് പ്രതിനിധികള്‍, തൊഴിലാളി സംഘടനാ നേതാക്കള്‍ തുടങ്ങിയവരുടെ യോഗം ജൂണ്‍ ഒന്‍പതിന് കൊല്ലത്ത് യോഗം ചേരും.
വൈദ്യുതി ഉല്‍പാദനരംഗത്ത് സൗരോര്‍ജ്ജത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കും. ഈ രംഗത്ത് ക്രിയാത്മക നടപടികളുടെ വര്‍ഷമാകും ഇത്. നിര്‍മാണ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി നിയമാനുസൃതം പ്രവര്‍ത്തിക്കാവുന്ന പരമാവധി പാറക്വാറികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. മണല്‍ എടുക്കുന്നതിനും ചട്ടങ്ങള്‍ക്കുള്ളില്‍ നിന്നുള്ള നിയന്ത്രണം മാത്രമാണുള്ളത്. അണക്കെട്ടുകളില്‍ അടിഞ്ഞിട്ടുള്ള മണല്‍ എടുക്കുന്നതിനുള്ള നിര്‍ദേശവും നല്‍കി കഴിഞ്ഞു. സേവനം മെച്ചപ്പെടുത്തുന്നതിനായി സര്‍വിസ് സംഘടനകള്‍ മുന്നോട്ട് വച്ച പ്രായോഗിക നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക വഴി സര്‍ക്കാര്‍ നടപടികള്‍ക്ക് ഗതിവേഗം കൂട്ടാമെന്നാണ് പ്രതീക്ഷ.
ആരോഗ്യമേഖലയില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ലബോറട്ടറികള്‍ക്കുമേല്‍ കര്‍ശന നടപടിക്കാണ് തീരുമാനം. ആശുപത്രി പരിസരത്തുള്ള ഭക്ഷണശാലകളില്‍ ഗുണനിലവാര പരിശോധന കര്‍ക്കശമാക്കാനും നിര്‍ദേശം നല്‍കി. ഇതോടൊപ്പം ഏതു നിലവാരത്തിലുള്ള ഹോട്ടലും പരിശോധിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടാകും.
വെള്ളം മലിനമാകുന്ന സാഹചര്യം ഒഴിവാക്കാനും ശുദ്ധീകരിക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇതിനകം പതിനായിരത്തിലധികം കുളങ്ങള്‍ വൃത്തിയാക്കി, പുതിയവ നിര്‍മിച്ചു, കിണറുകള്‍ ശുദ്ധീകരിക്കുകയും റീചാര്‍ജ് ചെയ്യുകയും ചെയ്തു. തോടുകളും കായലുമൊക്കെ ശുദ്ധീകരിക്കാനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കി. തദ്ദേശസ്ഥാപനങ്ങളാണ് ഇത്തരം കാര്യങ്ങളില്‍ തുടര്‍പ്രവര്‍ത്തനം ഉറപ്പാക്കേണ്ടത്.
കോളിഫോം ബാക്ടീരിയ സാന്നിധ്യത്താല്‍ കിണറുകള്‍ മലിനമാകുന്നത് പരിഹരിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ആദ്യഘട്ടമെന്ന നിലയ്ക്ക് സ്യുവെജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ ആദ്യം നഗരപ്രദേശങ്ങളിലും ക്രമേണ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.
ലോകകേരളസഭയിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ വികസനപ്രക്രിയയില്‍ ടെക്‌നോക്രാറ്റുകളെ കൂടുതലായി സഹകരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ഇന്നവേഷന്‍ കൗണ്‍സില്‍ പോലെയുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഫലപ്രദമായി വിനിയോഗിക്കും.
ട്രോമകെയര്‍ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പാലിയേറ്റിവ് കെയര്‍, ജെറിയാട്രിക് കെയര്‍ എന്നിവ കൂടി സംയോജിപ്പിച്ച് ആരോഗ്യരംഗത്ത് വലിയ മാറ്റത്തിനാണ് ശ്രമം നടത്തുന്നത്. പകല്‍വീടുകളുടെ എണ്ണം കൂട്ടുന്നതും പരിഗണിക്കും.
മാലിന്യസംസ്‌കരണ പദ്ധതികള്‍ തദ്ദേശസ്ഥാപനങ്ങളുടെ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയാല്‍ ഇതുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ മറികടക്കാനാകും.
ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായി വരികയാണ്. പരാതികള്‍ പരമാവധി പരിഹരിച്ചാണ് നടപടി പൂര്‍ത്തീകരണത്തോട് അടുക്കുന്നത്.
കളിസ്ഥലങ്ങള്‍ കൂടുതലായി ലഭ്യമാക്കുന്നതിനായി സ്ഥലം കണ്ടെത്താനുള്ള ചുമതല തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്. കൊല്ലം തോടിന്റെ നവീകരണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചെറുമത്സ്യവേട്ട മത്സ്യസമ്പത്തിന് ഭീഷണിയാകുന്ന പശ്ചാത്തലത്തില്‍ അവ പിടിക്കുന്നതിനുള്ള നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കും. ബോട്ടുകള്‍ക്കുള്ള ഡീസലിന് സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് അനുസൃതമായി മാത്രമെ നടപ്പാക്കാനാകൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സി.പി.ഐ ജില്ലാ സെക്രട്ടറി എന്‍. അനിരുദ്ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിയമ്മ, കെ. രാജു, എം.എല്‍. എ. മാരായ എം. മുകേഷ്, എം. നൗഷാദ്, ആര്‍. രാമചന്ദ്രന്‍, കോവൂര്‍ കുഞ്ഞുമോന്‍, എന്‍. വിജയന്‍പിള്ള, മേയര്‍ വി. രാജേന്ദ്രബാബു, സി.പി.എം ജില്ലാ സെക്രട്ടറി കെ. എന്‍. ബാലഗോപാല്‍, സഹകരണ ജീവനക്കാരുടെ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ. രാജഗോപാല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ
International
• 4 hours ago
ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി
National
• 4 hours ago
കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ
Kerala
• 4 hours ago
19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ
Kerala
• 5 hours ago
സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി
Kerala
• 5 hours ago
കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം
National
• 5 hours ago
ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി
National
• 6 hours ago
സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്
organization
• 7 hours ago
ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ
International
• 7 hours ago
പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല
Kerala
• 7 hours ago
സമയം തീരുന്നു; നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം; വേഗം അപേക്ഷിച്ചോളൂ
latest
• 7 hours ago
ആർഎസ്എസിന്റെ സ്കൂൾ യോഗി ആദിത്യനാഥിന്റെ വാഗ്ദാനം തള്ളി; ഫീസ് ഇളവ് നിഷേധിച്ചതോടെ ഏഴാം ക്ലാസുകാരിയുടെ ഐഎഎസ് മോഹം പ്രതിസന്ധിയിൽ
National
• 7 hours ago
12 വർഷം ജോലിക്ക് എത്താതെ 28 ലക്ഷം ശമ്പളം; മധ്യപ്രദേശ് പോലീസ് കോൺസ്റ്റബിളിനെതിരെ അന്വേഷണം
National
• 8 hours ago
AMG പ്രേമികളെ ഇതിലെ: രണ്ട് പുതിയ AMG GTമോഡലുകൾ കൂടി പുറത്തിറക്കി ബെൻസ്
auto-mobile
• 8 hours ago
കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി, പ്രൊഫ. അനിൽകുമാർ ചുമതലയേറ്റു
Kerala
• 9 hours ago
ചെങ്കടലിൽ യമൻ തീരത്തിന് സമീപം കപ്പലിന് നേരെ വെടിവയ്പ്പും ഗ്രനേഡ് ആക്രമണവും: യുകെ ഏജൻസി റിപ്പോർട്ട്
International
• 9 hours ago
അംബാനിയോട് ഏറ്റുമുട്ടാൻ അദാനി; ഗുജറാത്തിൽ പിവിസി പ്ലാന്റുമായി അദാനി ഗ്രൂപ്പ്
National
• 9 hours ago
ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പുകൾ ഇടിച്ചുനിരത്തി, സ്വകാര്യ കമ്പനികളുടെ വികസന പ്രവർത്തനങ്ങൾക്ക് ഇസ്റാഈൽ കൂട്ടുനിൽക്കുന്നതായി റിപ്പോർട്ട്
International
• 9 hours ago
വീണാ ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം
Kerala
• 8 hours ago
F1 : വണ്ടി പ്രന്തന്മാർ എന്തൊക്കെ അറിയിണം
National
• 8 hours ago
ഓപ്പറേഷന് ഡി ഹണ്ട്: 113 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
Kerala
• 9 hours ago