ADVERTISEMENT
HOME
DETAILS

കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ഥികളെത്തി: എങ്കക്കാട് പാടശേഖരത്തില്‍ കാര്‍ഷിക സമൃദ്ധി

ADVERTISEMENT
  
backup
May 30 2018 | 02:05 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2-%e0%b4%b5%e0%b4%bf%e0%b4%a6

 

വടക്കാഞ്ചേരി : വിരിപ്പ് കൃഷിയുടെ കാര്‍ഷിക സമൃദ്ധിയിലേക്കു വടക്കാഞ്ചേരി നഗരസഭയിലെ എങ്കക്കാട് കിഴക്കേ പാടശേഖരം. ഇടവപ്പാതിയില്‍ തകര്‍ത്തു പെയ്യുന്ന മഴയെ അവഗണിച്ചു കാര്‍ഷിക മുന്നേറ്റത്തിന്റെ പതാകവാഹകരാവുകയാണു പാടശേഖരത്തിലെ കര്‍ഷകര്‍.
മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നു പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ സഹായത്തോടെയാണു പാടശേഖരം ഇത്തവണ കാര്‍ഷിക പ്രയാണത്തിലേക്കു പച്ചപ്പണിയുന്നത്. യുവകര്‍ഷകന്‍ നാസര്‍ മങ്കരയുടെയും പോള്‍ പുത്തൂരിന്റേയും നൂറു ഏക്കര്‍ കൃഷിയിടത്തില്‍ ഇന്നലെ ഉത്സവ നിറവില്‍ കൃഷിയിറക്കല്‍ നടന്നു. പായ ഞാറ്റടിയിലൂടെ തയ്യാറാക്കിയ ഞാര്‍ കുബോട്ട മെഷീന്റെ സഹായത്തോടെയാണു നട്ടത്. സാധാരണ ഗതിയില്‍ ജൂണ്‍, ജൂലായ് മാസങ്ങളിലാണു കൃഷിയിറക്കാറുള്ളതെങ്കിലും ഇത്തവണ കാലവര്‍ഷം നേരത്തെയെത്തിയതും പാടശേഖരങ്ങള്‍ ജല സമൃദ്ധമായതുമാണു കൃഷിയും നേരത്തെയാക്കിയത്. മഴ പ്രളയമാകുമോ എന്ന ആശങ്ക കൃഷികാര്‍ക്കുണ്ടെങ്കിലും എല്ലാറ്റിനേയും അതിജീവിക്കാമെന്നതു പ്രതീക്ഷയാണ്. ഓണത്തിനു മുന്‍പ് വിളവെടുക്കാമെന്ന ആത്മവിശ്വാസവും കര്‍ഷകര്‍ വെച്ചു പുലര്‍ത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a minute ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  15 minutes ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 hours ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 hours ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  9 hours ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  10 hours ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  10 hours ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  10 hours ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  10 hours ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  11 hours ago