അശാസ്ത്രീയ ഡിവൈഡര്‍ കൊളപ്പുറത്ത് വീണ്ടും വാഹനാപകടം
വേങ്ങര: ദേശീയപാതയില്‍ കൊളപ്പുറം ജങ്ഷനിലെ അശാസ്ത്രീയ ഡിവൈഡര്‍ അപകട പരമ്പരയ്ക്ക് വഴിയൊരുക്കുന്നു. ഇന്നലെ വൈകിട്ട് വീണ്ടും ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ദേശീയ പാതയിലെ വിപുലമായ റോഡ് വികസനത്തെ തുടര്‍ന്ന് നേരത്തെയുണ്ടായിരുന്ന ഡിവൈഡറുകള്‍ സ്ഥലം മാറ്റി പുന:സ്ഥാപിച്ചിരുന്നു.
അതേസമയം റോഡിലെ മാര്‍ക്കുകള്‍ മാറ്റി വരച്ചതിലെ ആശയക്കുയപ്പവും ഡിവൈഡറുകളുടെ ക്രമം തെറ്റിയ സ്ഥാനവുമാണ് ഡ്രൈവര്‍മാര്‍ക്കും വാഹനങ്ങള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നത്. കോഴിക്കോട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ കുന്നുംപുറം റോഡിലേക്ക് തിരിഞ്ഞതിനു ശേഷം കക്കാട് ഭാഗത്തേക്ക് പോകും വിധമാണ് നിലവില്‍ റോഡ് ഘടന. ഇക്കാര്യം തിരിച്ചറിഞ്ഞ് ശരിയായ ദിശയിലേക്ക് വാഹനം തിരിച്ചെടുക്കുമ്പോള്‍ മറുവശത്തു നിന്ന് വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നത് പതിവാണെന്ന് ഡ്രൈവര്‍മാരും നാട്ടുകാരും പരാതിപ്പെടുന്നു. കോഴിക്കോട് ഭാഗത്തു നിന്നെത്തിയ ലോറിയും കുന്നുംപുറം ഭാഗത്തു നിന്നു വന്ന കാറുമാണ് ഇന്നലെ വൈകിട്ട് 4.45 ഓടെ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ കറങ്ങി നിന്നെങ്കിലും വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."