കാളികാവില്‍ പ്രതിരോധ ചികിത്സക്ക് വിധേയരാകാത്ത 29 കുട്ടികള്‍
കാളികാവ്: കാളികാവ് സാമൂഹികാരോഗ്യകേന്ദ്രത്തിന് കീഴില്‍ അഞ്ചു വയസിനു താഴെയുള്ള 29 കുട്ടികളെ ഒരു വിധത്തിലുള്ള പ്രതിരോധ ചികിത്സക്കും വിധേയരായിട്ടില്ലെന്ന് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. അഞ്ചു വയസിനു താഴെ 3879 കുട്ടികളാണ് സാമൂഹികാരോഗ്യ കേന്ദ്രത്തിനു കീഴിലുള്ളത്. പ്രതിരോധ മരുന്നുകള്‍ നല്‍കാത്ത 29 കുട്ടികള്‍ക്ക് പുറമെ 342 കുട്ടികള്‍ക്ക് ഭാഗികമായി മാത്രമാണു പ്രതിരോധ മരുന്നുകള്‍ നല്‍കിയിട്ടുള്ളത്.
ജില്ലയില്‍ ഡിഫ്തീരിയ ബാധയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതമാക്കിയിട്ടുണ്ട്. അഞ്ചു വര്‍ഷം മുമ്പ് കാളികാവ് അഞ്ചച്ചവിടിയില്‍ ഒരു കുട്ടിക്ക് ഡിഫ്തീരിയ ബാധിച്ചിരുന്നു. വിദഗ്ധ ചികിത്സയെത്തുടര്‍ന്ന് കുട്ടി രക്ഷപ്പെട്ടു. ഈ ഘട്ടത്തില്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രധമായിരുന്നു. 1000 ല്‍ പരം കുട്ടികള്‍ക്ക് പ്രതിരോന്നു മരുന്നു നല്‍കാന്‍ രക്ഷിതാക്കള്‍ തയാറായിരുന്നു. ചികിത്സ മുടങ്ങിയവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി പ്രതിരോധ മരുന്ന് നല്‍കാനാണ് പദ്ധതി.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആളുകളെ എത്തിക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ബോധവല്‍കരണ ശാക്തീകരണ പ്രവര്‍ത്തനം കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. സൈതാലി ഉദ്ഘാനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം രാമചന്ദന്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ പി.യു മുഹമ്മദ് നജീബ്, ഡോക്ടര്‍ അബ്ദുല്‍ അസീസ്, പ്രേമകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ടി ഹാരിസ്, ഇമ്പിച്ചി ബീവി, ജെ. എച്ച്.ഐ എ.പി പ്രമോദ് കുമാര്‍ യുസുധീഷ്, ലസിത തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായി വാര്‍ഡുകളില്‍ സന്ദര്‍ശനം
നിലമ്പൂര്‍: പ്രതിരോധ കുത്തിവെയ്പുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനായി നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ അധികൃതരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം തുടങ്ങി. ഐ.സി.ഡി.എസ് ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തിനുശേഷമാണ് മെഡിക്കല്‍ ഓഫീസര്‍ കെ.കെ.പ്രവീണയുടെയും നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥിന്റെയും നേതൃത്വല്‍ അംഗണ്‍വാടി അധ്യാപികമാര്‍, ആശ വളണ്ടിയര്‍മാര്‍ തുടങ്ങിയവരടങ്ങുന്ന സംഘം കുത്തിവെയ്പ് എടുക്കാത്തവരുള്ള വീടുകളില്‍ നേരിട്ടെത്തി ബോധവല്‍ക്കരണം നടത്തുന്നത്. നഗരസഭയിലെ കരിമ്പുഴ വാര്‍ഡില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലഭിക്കാത്ത വീട്ടിലെത്തി മെഡിക്കല്‍ ഓഫിസര്‍ കുത്തിവെയ്പിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ അനുകൂല തീരുമാനം എടുത്തു. ജില്ലയില്‍ ഡിഫ്ത്തീരിയ മൂലമുള്ള മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നിലമ്പൂര്‍ ആരോഗ്യ ബ്ലോക്കിനു കീഴില്‍ എല്ലാ പഞ്ചായത്തുകളില്‍ നഗരസഭയിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി തീരുമാനമെടുത്തിരുന്നു. മെഡിക്കല്‍ ഓഫീസര്‍ക്കു പുറമേ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ശബരീശന്‍, ബന്ധപ്പെട്ട കൗണ്‍സിലര്‍മാര്‍ ഐ.സി.ഡി.എസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."