കെവിന്‍ വധം: അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന് എം.എം ഹസന്‍
കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ കെവിന്‍ പി. ജോസഫിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍.
ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. കൊലപാതകത്തില്‍ പോലിസുകാര്‍ക്കും പങ്കുള്ളതായാണ് വിവരങ്ങള്‍. പൊലിസിന്റെ വിശ്വാസ്യത തന്നെ നഷ്ടമായ സാഹചര്യത്തില്‍ അന്വേഷണം നിഷ്പക്ഷമാവില്ല. അതുകൊണ്ട് കോടതിയുടെ നിരീക്ഷണത്തില്‍ സമഗ്രമായ അന്വേഷണമാണ് ആവശ്യം. ഏതുതരത്തിലുള്ള അന്വേഷണം നടത്തണമെന്നത് സംബന്ധിച്ച് കെ.പി.സി.സി യോഗം ചേര്‍ന്നതിന് ശേഷം നിര്‍ദേശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയം നട്ടാശ്ശേരിയിലെ കെവിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രൂരമായ കൊലപാതകമാണ് നടന്നത്. തട്ടിക്കൊണ്ടുപോയവരെ കൃത്യസമയത്ത് അറസ്റ്റ് ചെയ്തിരുന്നുവെങ്കില്‍ ഒരു ജീവന്‍ രക്ഷിക്കാമായിരുന്നു. സംഭവത്തില്‍ പൊലിസ് ഒത്തുകളിച്ചതായി വ്യക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."