യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ തിരക്കഥാകൃത്തിന് തടവുശിക്ഷ
കൊച്ചി: യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തിരക്കഥാകൃത്ത് മുഹമ്മദ് ഹാഷിറിന് മൂന്നര വര്‍ഷത്തെ തടവുശിക്ഷ. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണു ശിക്ഷ വിധിച്ചത്. നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി, അഞ്ചുസുന്ദരികള്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു.
വിവിധ വകുപ്പുകളിലായി മൂന്നരവര്‍ഷം തടവും 40,000 രൂപ പിഴയുമാണുവിധിച്ചിരിക്കുന്നത്. പ്രായമായ മാതാപിതാക്കളുടെ ഏക ആശ്രയം താനാണെന്നും മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നതുമായ പ്രതിയുടെ അപേക്ഷകള്‍ പരിഗണിച്ച് ഇളവുചെയ്തത് ശിക്ഷയാണിത്. ശിക്ഷ ഒരുമിച്ച് രണ്ടുവര്‍ഷം അനുഭവിച്ചാല്‍ മതിയെന്നാണു കോടതിയുടെ നിര്‍ദേശം.
2014 ഫെബ്രുവരി 28നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കൊച്ചി മരടിലെ ഒരു ഫ്‌ളാറ്റില്‍വെച്ച് അയല്‍വാസിയായിരുന്ന യുവതിയെഹാഷിര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളില്‍ നിന്നു കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."