വിദേശ മദ്യഷാപ്പ്; കാവിലുംപാറയിലും പ്രതിഷേധം ശക്തമാകുന്നു
കുറ്റ്യാടി: കടേക്കച്ചാലില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശ മദ്യശാല കാവിലുംപാറയിലേക്ക് മാറ്റുന്നതിനെതിരേ പ്രദേശത്ത് പ്രതിഷേധം ശക്തമാവുന്നു.
മരുതോങ്കരയിലെ കെ.സി മുക്ക്, സെമിത്തേരിമുക്ക് എന്നിവിടങ്ങളില്‍ മദ്യശാല തുടങ്ങുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ജനങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയായി സമരത്തിലായിരുന്നു. ഇവിടങ്ങളില്‍ പ്രതിഷേധം ശക്തമായതോടെയാണ് മദ്യശാല കാവിലുംപാറയിലേക്കു മാറ്റാന്‍ നീക്കം നടക്കുന്നതായി വാര്‍ത്ത പരന്നത്. ഇതിനിടെ കാവിലുംപാറയില്‍ മദ്യശാല തുടങ്ങുന്നതിനാവശ്യമായ ലൈസന്‍സ് ലഭിക്കുന്നതിന് അധികൃതര്‍ പഞ്ചായത്തിന് അപേക്ഷ നല്‍കിയതായും വിവരമുണ്ട്. തൊട്ടില്‍പ്പാലം ടൗണിലും സബ്ട്രഷറി പരിസരവുമാണ് മദ്യഷാപ്പ് തുടങ്ങുന്നതിന് പരിഗണിക്കുന്നതെന്നാണ് സൂചന.
മദ്യശാല തുടങ്ങുന്നതിനു പഞ്ചായത്ത് ഭരണസമിതിയിലെ ചിലര്‍ അനുകൂലിക്കുന്നതായും അറിയുന്നു. അതേസമയം മരുതോങ്കര സെമിത്തേരിമുക്കില്‍ മദ്യശാലക്കെതിരായി കഴിഞ്ഞ ദിവസം നാട്ടുകാര്‍ പന്തംകൊളുത്തി പ്രകടനം നടത്തി. കാവിലുംപാറയില്‍ മദ്യശാല തുടങ്ങുന്നത് തടയാനുള്ള ശ്രമവും ഒരു വിഭാഗം നടത്തുന്നതായി സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."