മാവൂരില്‍ നീതി മെഡിക്കല്‍ സ്റ്റോര്‍ 30ന് തുടങ്ങും
മാവൂര്‍: സര്‍വിസ് സഹകരണ ബാങ്കിന് കീഴില്‍ മാവൂരില്‍ ആരംഭിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം നാലിന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്മാന് എം. മെഹബൂബ് നിര്‍വഹിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് എം.പി. അശോകന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മണന്തലക്കടവ് റോഡില്‍ ബാങ്ക് ഹെഡ് ഓഫിസ് കെട്ടിടത്തിലാണ് മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങുന്നത്. ഇംഗ്ളീഷ് മരുന്നുകള്‍ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും. സഹകരണ സംഘം ജോയന്റ് രജിസ്ട്രാര്‍ എം അബ്ദുല്‍ റഷീദ് ആദ്യവില്പന നിര്‍വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത്, ബ്ലോക്ക് പഞ്ചായത്തഅംഗം കെ.എം അപ്പുകുഞ്ഞന്‍ തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ബാങ്ക് സെക്രട്ടറി പി.എം. ലീല, സ്വാഗതസംഘം ചെയര്മാന് വി.ബാലകൃഷ്ണന് നായര്‍, കണ്‍വീനര്‍ എന്‍. ബാലചന്ദ്രന്, പി.കെ. വത്സരാജ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."