കുഫോസ് - ഇന്‍കോയിസ് സംയുക്ത ഗവേഷണ കേന്ദ്രം തുറന്നു
കൊച്ചി: കടലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഗവേഷണ സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കുന്നതിന് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസസും (ഇന്‍കോയിസ്) കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയും (കുഫോസ്) സംയുക്തമായി സ്ഥാപിച്ച സമുദ്ര ഗവേഷണ കേന്ദ്രം കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുഫോസിന്റെ പനങ്ങാട് കാംപസിലാണ് സംയുക്ത ഗവേഷണ കേന്ദ്രം ആരംഭിച്ചത്.കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന്‍ സംയുക്ത ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഇന്‍കോയിസിന്റെ ഡാറ്റ കൊച്ചി കേന്ദ്രത്തിലൂടെ ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ സംസ്ഥാനത്തെ സമുദ്ര ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതാകുമെന്നും ഡോ. രാമചന്ദ്രന്‍ പറഞ്ഞു.
ഇന്‍കോയിസിന്റെ സഹകരണമുള്ളതിനാല്‍ സമുദ്ര ഗവേഷണത്തില്‍ കൂടൂതല്‍ ഡോക്ടറല്‍ ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാനും കുഫോസിന് കഴിയും. ഇന്‍കോയിസ് ഡയറക്ടര്‍ ഡോ. എസ്.എസ്.സി ഷേണായി മുഖ്യപ്രഭാഷണം നടത്തി. അതുപോലെ ഇന്‍കോയിസിലെ ശാസ്ത്രജ്ഞരുടെ സമുദ്രശാസ്ത്ര വിജ്ഞാനം ഇനിമുതല്‍ കുഫോസിലെ വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്പെടുത്താം. കുഫോസ് രജിസ്ട്രാര്‍ ഡോ. വി.എം വിക്ടര്‍ ജോര്‍ജ് അധ്യക്ഷനായി. ഗവേഷണ വിഭാഗം മേധാവി ഡോ. ടി.വി ശങ്കര്‍, എമിററ്റസ് പ്രൊഫസര്‍ ഡോ. കെ. ഗോപകുമാര്‍, പ്രൊഫസര്‍ ചെയര്‍ ഡോ. വി.എന്‍ സജീവന്‍ അസി. പ്രൊഫ ഡോ. അനു ഗോപിനാഥ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."