HOME
DETAILS

കഞ്ചാവ് കടത്താന്‍ സമാന്തരപാതകള്‍; 'കണ്ണുപൊത്തി' അധികൃതര്‍

  
backup
July 02 2016 | 04:07 AM

%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4



തൊടുപുഴ: സമാന്തരപാതയിലൂടെ കേരളത്തിലേക്ക് കഞ്ചാവ് ഒഴുകിയിട്ടും സര്‍ക്കാര്‍ നടപടി പേരിനുമാത്രം. ഇത് കഞ്ചാവ് ലോബിക്ക് സഹായകരമാകുന്നു. ഋഷിരാജ് സിങ് എക്‌സൈസ് കമ്മിഷണറായിട്ടും കഞ്ചാവ് കടത്തിന് ശമനമില്ല. ചെക്‌പോസ്റ്റ് വഴിയുള്ള കടത്ത് പലപ്പോഴും പിടിക്കപ്പെടുന്നുണ്ടെങ്കിലും സംസ്ഥാനത്തേക്കു കഞ്ചാവ് കൂടുതല്‍ എത്തുന്നതു പ്രധാനമായും കുമളി, കമ്പംമെട്ട് അതിര്‍ത്തികളിലൂടെയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കുമളി ചെക്‌പോസ്റ്റില്‍ നിരവധി തവണ കഞ്ചാവ് പിടിക്കപ്പെടുകയും നിരവധി പേര്‍ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കടത്തിനു ശമനമില്ല. ആഴ്ചയില്‍ അഞ്ചില്‍ കുറയാത്ത കഞ്ചാവ് കേസുകള്‍ എക്‌സൈസ് എടുക്കുന്നുണ്ടെങ്കിലും പഴുതടച്ച പരിശോധന നടത്താന്‍ എക്‌സൈസിന് കഴിയുന്നില്ല. കുമളി ചെക്‌പോസ്റ്റില്‍ ഒരു സമയം ഒരു പ്രിവന്റീവ് ഓഫീസറും മൂന്ന് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുമാണുള്ളത്. ജീവനക്കാരുടെ കുറവ് തിരക്കുള്ള സമയങ്ങളില്‍ ഫലപ്രദമായ പരിശോധനക്ക് തടസമാകുന്നു.
കുമളി ചെക്‌പോസ്റ്റില്‍ വനിത എക്‌സൈ് ഗാര്‍ഡുകള്‍ കുറവായതിനാല്‍ കഞ്ചാവ് കടത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളെ പിടികൂടാനാവുന്നില്ല. സംശയം തോന്നിയാല്‍ ദേഹപരിശോധന നടത്താനും കഴിയുന്നില്ല. കമ്പത്ത് സ്ത്രീകളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും കഞ്ചാവ് വില്‍പന. കഞ്ചാവ് കടത്ത് സംഭവത്തില്‍ നേരത്തെ സ്ത്രീകള്‍ അപൂര്‍വമായി പിടിക്കപ്പെട്ടിട്ടുണ്ട്.
കുമളി വഴി കഞ്ചാവ് കടത്ത് വര്‍ധിച്ചിട്ടും ചെക്‌പോസ്റ്റിലെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും വനിത ജീവനക്കാരെ നിയമിക്കാനും സര്‍ക്കാര്‍ നടപടിയില്ല. കുമളിയില്‍ ഒരു ഡസനോളം സമാന്തര പാതകള്‍ സജീവമാണ്. തമിഴ്‌നാട് ബസ് സ്റ്റാന്റില്‍ എത്തുന്ന സാധനങ്ങള്‍ കടത്താനുള്ള പ്രധാന പാതയാണ് കുമളി വില്ലേജ് ഓഫീസിന് പിന്നിലെ സ്വകര്യ വ്യക്തിയുടെ വീട്. ഇതുവഴിയാണ് കൂടുതല്‍ സാധനങ്ങളുംനികുതി വെട്ടിച്ച് കടത്തുന്നത്. ഇതിന് സ്വകര്യ വ്യക്തിക്ക് പണം നല്‍കുന്നുണ്ട്. റോസാപ്പൂക്കണ്ടത്ത് കൂടി സാധനങ്ങള്‍ കടത്താന്‍ അഞ്ചോളം പാതയുണ്ട്.
അമരാവതി, പാണ്ടിക്കുഴി ഭാഗങ്ങളിലും സൗകര്യമുണ്ട്. സമാന്തര പാതയിലൂടെ നികുതി വെട്ടിച്ച് തുണിത്തരങ്ങള്‍, ചെരുപ്പ്, കളിപ്പാട്ടങ്ങള്‍ തുടങ്ങിയ നിരവധി സാധനങ്ങള്‍ കടത്തുന്നു. ഈ സൗകര്യം ഉപയോഗിച്ച് കഞ്ചാവ് കടത്തും നടക്കുന്നുണ്ട്. മറ്റുള്ള സാധനങ്ങള്‍ കടത്തുന്നതിനേക്കാള്‍ വരുമാനം ലഭിക്കുന്നതാണ് കഞ്ചാവ് കടത്തല്‍. കമ്പത്ത് നിന്ന് അയ്യായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് പൊതികളാക്കി വില്‍പന നടത്തുമ്പോള്‍ 25,000 രൂപ വരെ ലഭിക്കുന്നു. കുമളിയില്‍ നിരവധ സ്ഥലങ്ങളില്‍ പൊതിക്കഞ്ചാവ് വില്‍പനയുണ്ട്. കുമളി ചെക്‌പോസ്റ്റിലെ ക്രേസ്ബാര്‍ മിക്കപ്പോഴും പാതി ഉയര്‍ത്തി വയ്ക്കുന്നതിനാല്‍ പരിശോധനയില്ലാതെ ഇരുചക്ര വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്.
ഇരുചക്ര വാഹനങ്ങളില്‍ കഞ്ചാവ് കടത്തവെ അടുത്തിടെ നിരവധി പേര്‍ പിടിക്കപ്പെട്ടു. ക്രോസ്ബാറിനടിയിലൂടെ ഓടിച്ചുപോയ നിരവധി ബൈക്കുകള്‍ മാര്‍ഗമധ്യേ പിടികൂടിയിട്ടുണ്ട്. കുറഞ്ഞ അളവില്‍ കഞ്ചാവ് സൂക്ഷിച്ചാല്‍ എളുപ്പത്തില്‍ ജാമ്യം ലഭിക്കുകയും ചെയ്യും. കഞ്ചാവ് പിടികൂടിയാല്‍ കണ്ട് നില്‍ക്കുന്നവര്‍ പോലും സാക്ഷി പറയാന്‍ മടിക്കുന്നു. ഇത് പലകേസുകളിലും പിടിക്കപ്പെടുന്നവര്‍ കോടതിയില്‍ എത്തുമ്പോള്‍ രക്ഷപ്പെടാന്‍ കാരണമാകുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  9 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  26 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  30 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  40 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  43 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago